ഔഫിന്റെ വീട് സന്ദര്‍ശിച്ച് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍; കുറ്റവാളികൾ ശിക്ഷിക്കപ്പെടണം
Dec 30, 2020, 13:48 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 30.12.2020) കല്ലൂരാവിയിൽ മുസ്ലീം ലീഗ് പ്രവർത്തകർ കൊലപ്പെടുത്തിയ അബ്ദുർ റഹ്‌മാൻ ഔഫിന്റെ വീട് സന്ദര്‍ശിച്ച് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍. കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. സംയുക്ത ജമാഅത്ത് ഖാസി കൂടിയായ തങ്ങള്‍ ബുധനാഴ്ച രാവിലെയാണ് ഔഫിന്റെ വീട്ടിലെത്തിയത്. കുറ്റവാളികള്‍ ഏത് പാര്‍ടിക്കാരാണെങ്കിലും അവര്‍ ശിക്ഷിക്കപ്പെടണമെന്ന് തങ്ങള്‍ പറഞ്ഞു. ഗൂഢാലോചന ഉള്‍പ്പെടെ പരിശോധിക്കണം.
ഒരു പാര്‍ടിയും അക്രമങ്ങളെ പ്രോത്സാഹിപ്പിക്കരുത്. പാര്‍ടികള്‍ പ്രവര്‍ത്തകര്‍ക്ക് ധാര്‍മിക ശിക്ഷണം നല്‍കണം. പ്രവര്‍ത്തകര്‍ ക്രോധത്തെ നിയന്ത്രിക്കാനുള്ള കഴിവ് നേടണം. കാര്യങ്ങള്‍ ഒരു ഘട്ടത്തിലും കൊലപാതകത്തിലേക്ക് എത്തരുത്. വിഷയത്തില്‍ രാഷട്രീയ പ്രസ്താവന നടത്താന്‍ താല്‍പര്യമില്ലെന്നും തങ്ങള്‍ പറഞ്ഞു.
ഔഫിന്റെ അമ്മാവന്മാരായ ഹുസൈന്‍ മൗലവി, അബ്ദുർ റഹ്‌മാൻ സഖാഫി, ഉമര്‍ സഅദി, അബ്ദുല്‍ ഖാദര്‍ എന്നിവരുമായി തങ്ങള്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.
Keywords: Kerala, News, Kasaragod, Kanhangad, Murder-case, SYS, Worker, Samastha, President, Visits, House, Top-Headlines, Samastha President Syed Mohammad Jifri Muthukoya Thangal visited Auf's house; The perpetrators must be punished.
< !- START disable copy paste -->