city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Politics | ആർ എസ് പി (യുണൈറ്റഡ്) കാസർകോട് ജില്ലാ കമിറ്റി ഭാരവാഹികൾ നവ ജനശക്തി കോൺഗ്രസിലേക്ക്

കാസർകോട്: (KasargodVartha) ആർ എസ് പി (യുണൈറ്റഡ്) കാസർകോട് ജില്ലാ സെക്രടറി പി വി ജനാർധനൻ പാലക്കുന്ന്, സംസ്ഥാന സെക്രടറി എം എൻ ഓമനക്കുട്ടൻ അടക്കമുള്ള പ്രവർത്തകർ നവ ജന ശക്തി കോൺഗ്രസിൽ ചേരുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഏപ്രിൽ ഏഴിന് രാവിലെ 11 മണിക്ക് കാസർകോട് ടൗൺ ഹോളിൽ ലയന സമ്മേളനം നടക്കും.
  
Politics | ആർ എസ് പി (യുണൈറ്റഡ്) കാസർകോട് ജില്ലാ കമിറ്റി ഭാരവാഹികൾ നവ ജനശക്തി കോൺഗ്രസിലേക്ക്

ദേശീയ പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡൻ്റ് എ എം സെയ്‌ദ് മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ രാജ്‌മോഹൻ ഉണ്ണിത്താനും യുഡിഎഫ് ജില്ലാ ചെയർമാൻ കല്ലട്ര മാഹിൻ ഹാജിക്കും സ്വീകരണം നൽകും. മതേതര വോടുകളെ ചേർത്തുനിർത്തി വർഗീയതയെ പരാജയപ്പെടുത്താൻ കോൺഗ്രസ് നേതൃത്വം നൽകുന്ന മതേതര മുന്നണി രാജ്യത്ത് അധികാരത്തിൽ വരണമെന്നും കഴിഞ്ഞ ഏഴ് വർഷത്തെ ഇടത് മുന്നണി ഭരണം കേരളത്തിലെ ജനങ്ങളെ കൂടുതൽ ദുരിതപൂർണമാക്കിയെന്നും നേതാക്കൾ കുറ്റപ്പെടുത്തി.

വാർത്താസമ്മേളനത്തിൽ മനോജ് ശങ്കരനെല്ലൂർ, എ എം സെയ്‌ദ്, പി വി ജനാർധനൻ, എം എൻ ഓമനക്കുട്ടൻ, അനിൽ കുമാർ എസ് പൊയിനാച്ചി, ജയശ്രീ എം പി മഞ്ചത്തടുക്ക എന്നിവർ സംബന്ധിച്ചു.

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, RSP (United) Kasaragod district committee office-bearers to Nava Janashakti Congress.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia