city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

VD Satheesan | റിയാസ് മൗലവി വധക്കേസ്: ആര്‍എസ്എസുകാരെ സംരക്ഷിക്കാന്‍ വേണ്ടി ഗൂഡാലോചന നടന്നുവെന്ന് വി ഡി സതീശൻ

കാസർകോട്: (KasargodVartha) റിയാസ് മൗലവി വധക്കേസില്‍ ആര്‍എസ്എസുകാരെ സംരക്ഷിക്കാന്‍ വേണ്ടി ഗൂഡാലോചന നടന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. ഭരണ നേതൃത്വത്തിന്റെ അറിവോടെ പ്രോസിക്യൂഷനും പൊലീസും ഗുരുതര വീഴ്ച വരുത്തി. പ്രതികള്‍ ആര്‍എസ്എസ് ആണെന്ന് തെളിയിക്കുന്നതിന് വേണ്ടി ഉള്‍പ്പെടുത്തിയിരുന്ന ആറ് സാക്ഷികളില്‍ ഒരാളെ മാത്രമാണ് വിസ്തരിച്ചത്. അഞ്ച് പേരെ വിസ്തരിക്കാത്തത് ദുരൂഹമാണെന്ന് ഉത്തരവില്‍ പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാസർകോട്ട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
  
VD Satheesan | റിയാസ് മൗലവി വധക്കേസ്: ആര്‍എസ്എസുകാരെ സംരക്ഷിക്കാന്‍ വേണ്ടി ഗൂഡാലോചന നടന്നുവെന്ന് വി ഡി സതീശൻ

മതപരമായ വിദ്വേഷത്തെ തുടര്‍ന്നാണ് ഒരു നിരപരാധിയെ കൊലപ്പെടുത്തിയതെന്നും പ്രതികള്‍ക്ക് ആര്‍എസ്എസ് ബന്ധമുണ്ടെന്നതിനും തെളിവായി സാക്ഷികള്‍ ഉണ്ടായിട്ടും വിസ്തരിച്ചില്ല. സംഘര്‍ഷത്തില്‍ ഒന്നും ഉള്‍പ്പെടാത്ത ആളെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കുകയെന്നത് പൊലീസിന്റെയും പ്രോസിക്യൂഷന്റെയും ചുമതലയാണ്. നിലവാരമില്ലാത്തതും ഏകപക്ഷീയമായതുമായ അന്വേഷണമാണ് നടന്നതെന്നാണ് വിധിയില്‍ പറയുന്നത്. വിചാരണ കോടതിയില്‍ തെളിവില്ലാത്ത കേസില്‍ അപീലിന് പോയാല്‍ എന്താണ് സംഭവിക്കുകയെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് മാസ്‌കറ്റ് ഹോടെലില്‍ ശ്രീ എമിന്റെ മധ്യസ്ഥതയില്‍ ആര്‍എസ്എസ് നേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയിലെ തീരുമാനത്തിന്റെ ഭാഗമായാണോ ആര്‍എസ്എസുകാരായ പ്രതികളെ രക്ഷിച്ചതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ബിജെപിയെ പേടിച്ചാണ് വിദ്വേഷ പ്രസംഗം നടത്തിയ നളിന്‍ കുമാര്‍ കട്ടീലിനെതിരെ കേസെടുക്കാതിരുന്നത്. ശുഐബിന്റെ കേസിലെ പ്രതികളായ പാര്‍ടിക്കാരെ രക്ഷപ്പെടുത്താന്‍ ഏതറ്റംവരെയും പോകാന്‍ തയാറായി.

എന്നിട്ടും ഇത്രയും നിര്‍ണായകമായ കേസില്‍ പ്രതികളുടെ ശിക്ഷ ഉറപ്പാക്കുന്നതില്‍ നിന്നും സര്‍കാര്‍ പിന്‍മാറി. ബിജെപിയെ ഭയക്കുന്ന മുഖ്യമന്ത്രി മുസ്ലീംകളുടെ വോട് കിട്ടാനാണ് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ എഴുതി പൗരത്വ നിയമത്തെ കുറിച്ച് എഴുതി തയ്യാറാക്കിയ പച്ചക്കള്ളം വായിക്കുന്നത്. പച്ചക്കള്ളം അല്ലാതെ മറ്റൊന്നും മുഖ്യമന്ത്രിക്ക് പറയാനില്ലെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
  
VD Satheesan | റിയാസ് മൗലവി വധക്കേസ്: ആര്‍എസ്എസുകാരെ സംരക്ഷിക്കാന്‍ വേണ്ടി ഗൂഡാലോചന നടന്നുവെന്ന് വി ഡി സതീശൻ

Keywords:  News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Riyaz Moulavi murder case: VD Satheesan says that conspiracy to protect RSS members.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia