Accident | വഴി നടന്നുപോകുകയായിരുന്ന അധ്യാപകന്‍ കാറിടിച്ച് മരിച്ചു
Jan 22, 2024, 12:53 IST
കുമ്പള: (KasargodVartha) വഴി നടന്നുപോകുകയായിരുന്ന അധ്യാപകന്‍ കാറിടിച്ച് ദാരുണമായി മരിച്ചു. കുമ്പള കുണ്ടങ്കാറഡുക്കയിൽ താമസക്കാരനും വിരമിച്ച പ്രധാനധ്യാപകനുമായ ബാലകൃഷ്ണ ഷെട്ടി (79) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ട് മണിയോടെ കുമ്പള പൊലീസ് സ്റ്റേഷന് മുന്നിലാണ് അപകടം ഉണ്ടായത്.
വഴി നടന്നുപോകുകയായിരുന്ന ബാലകൃഷ്ണ ഷെട്ടിയെ അമിത വേഗതയിലെത്തിയ ഇനോവ കാറാണ് ഇടിച്ച് തെറിപ്പിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
അപകടം വരുത്തിയ കാര്‍ കുമ്പള പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുമ്പള സഹകരണ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഉച്ചയോടെ പോസ്റ്റ് മോര്‍ടത്തിനായി കാസര്‍കോട് ജെനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റും.
ഇച്ചിലങ്കോട് ഇസ്ലാമിയ എൽ പി സ്‌കൂളിലെ പ്രധാനധ്യാപകനായാണ് വിരമിച്ചത്. ഭാര്യ ലക്ഷ്മി, മക്കൾ: ഡോ. ജയരാജ്, ജയചന്ദ്രിക (അധ്യാപിക, കയ്യാർ ഡോൺ ബോസ്‌കോ എ യു പി സ്‌കൂൾ). മരുമക്കൾ: കമലാക്ഷ (ഫീൽഡ് ഓഫീസർ, മൃഗസംരക്ഷണ ഓഫീസ്), ദീപ (അധ്യാപിക, ജിജെബിഎസ് പേരാൽ)
< !- START disable copy paste -->