ഭാവിയിലേക്കുള്ള കരുതൽ: ചട്ടഞ്ചാൽ വ്യവസായ പാർകിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കും
Apr 28, 2021, 19:22 IST
കാസർകോട്: (www.kasargodvartha.com 28.04.2021) ചട്ടഞ്ചാലിലെ കോവിഡ് ആശുപത്രി, കാസർകോട് മെഡികൽ കോളജ് എന്നിവയുടെ സാന്നിധ്യവും ഭാവിയിൽ മരുന്ന് ഫാക്ടറികളടക്കം ആരോഗ്യ രംഗത്തുണ്ടാകുന്ന നിക്ഷേപ സാധ്യതകളും വ്യാവസായിക ആവശ്യത്തിനുള്ള ഓക്സിജൻ ലഭ്യതയും മുന്നിൽ കണ്ട് ജില്ലാ പഞ്ചായത്തിനു കീഴിലുള്ള ചട്ടഞ്ചാൽ വ്യവസായ പാർകിൽ ഓക്സിജൻ പ്ലാൻ്റ് സ്ഥാപിക്കാൻ ജില്ലാ ഭരണ നേതൃത്വം മുൻ കൈയെടുക്കുന്നു.
നിർദിഷ്ട സ്ഥലം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ, ജില്ലാ കലക്ടർ ഡോ: സജിത് ബാബു കാസർകോട് വികസന പാകേജ് സ്പെഷ്യൽ ഓഫീസർ ഇ പി രാജ്മോഹൻ, ഫിനാൻസ് ഓഫീസർ സതീശൻ, വ്യവസായ കേന്ദ്രം മാനേജർ സജിത് എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ പഞ്ചായത്ത് യോഗത്തിലാണ് തീരുമാനമുണ്ടായത്. ഓക്സിജൻ പ്ലാൻ്റ് ത്രിതല പഞ്ചായത്തുകളും നഗരസഭകളും സംയുക്തമായി സ്ഥാപിക്കും. 50 ലക്ഷം രൂപയും ഭൂമിയും ജില്ലാ പഞ്ചായത്ത് അനുവദിക്കും. മൂന്ന് ലക്ഷം രൂപ വീതം ഗ്രാമ പഞ്ചായത്തുകളും അഞ്ച് ലക്ഷം രൂപ വീതം ബ്ലോക് പഞ്ചായത്തുകളും നഗരസഭകളും അനുവദിക്കും. ഓക്സിജൻ പ്ലാന്റുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ജില്ലാ ആസൂത്രണ സമിതി അറിയിക്കും.
Keywords: Kerala, News, Kasaragod, Top-Headlines, Chattanchal, Health-Department, Health, Development project, Oxygen Plant, Reserve for the future: An oxygen plant will be set up at Chattanchal Industrial Park.
< !- START disable copy paste -->