city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സി പി എം നിയന്ത്രണത്തിലുള്ള ബാങ്കില്‍ ബന്ധുനിയമനവിവാദം; പ്രതിഷേധിച്ച് രണ്ട് നേതാക്കള്‍ പാര്‍ട്ടിസ്ഥാനങ്ങള്‍ രാജിവെച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 10.07.2017) സി പി എം നിയന്ത്രണത്തിലുള്ള ബാങ്കില്‍ ബന്ധുനിയമനവിവാദം ചൂടുപിടിക്കുന്നു. സിപിഎം നിയന്ത്രണത്തിലുള്ള കോട്ടച്ചേരി സര്‍വ്വീസ് സഹകരണ ബാങ്കിലാണ് വിവാദം കൊഴുക്കുന്നത്. ബാങ്കിലെ ബന്ധുനിയമനങ്ങളില്‍ പ്രതിഷേധിച്ച് രണ്ട് പ്രാദേശീക ഭാരവാഹികള്‍ പാര്‍ട്ടിസ്ഥാനങ്ങള്‍ രാജിവെച്ചു. അജാനൂര്‍ ലോക്കലിലെ ഒരു ലോക്കല്‍ കമ്മിറ്റി അംഗവും ബ്രാഞ്ച് സെക്രട്ടറിയുമാണ് തല്‍സ്ഥാനം രാജിവെച്ച് പാര്‍ട്ടിയോട് പ്രതിഷേധം അറിയിച്ചത്.

പ്രമുഖ സിപിഎം നേതാക്കളായ എ കെ നാരായണന്‍, പരേതനായ അഡ്വ. കെ പുരുഷോത്തമന്‍, അഡ്വ. പി അപ്പുകുട്ടന്‍, ചെറാക്കോട്ട് കുഞ്ഞിക്കണ്ണന്‍ തുടങ്ങിയവര്‍ പ്രസിഡണ്ട് സ്ഥാനം അലങ്കരിച്ച ജില്ലയിലെ സിപിഎം നിയന്ത്രണത്തിലുള്ള പ്രമുഖ സഹകരണ സ്ഥാപനമാണ് കോട്ടച്ചേരി സര്‍വ്വീസ് സഹകരണ ബാങ്ക്.

എന്നാല്‍ അടുത്തകാലത്തായി ബാങ്കിന്റെ പ്രവര്‍ത്തനത്തിനെതിരെ അണികള്‍ക്കിടയില്‍ പരാതികള്‍ ശക്തമായിരിക്കുകയാണ്. ബാങ്കില്‍ ഇപ്പോള്‍ പുതുതായി പന്ത്രണ്ട് ഒഴിവുകള്‍ നിലനില്‍ക്കുന്നുണ്ട്. ഇതില്‍ ആറെണ്ണത്തില്‍ നിയമനം നടത്തിയപ്പോള്‍ ബാങ്കിന്റെ  ഭരണം നിയന്ത്രിക്കുന്ന ചിലരുടെ ബന്ധുക്കള്‍ക്കാണ് നല്‍കിയത്. അവശേഷിക്കുന്ന ആറ് തസ്തികകളില്‍ ബന്ധുനിയമനം നടത്താനുള്ള നീക്കമാണ് പൊട്ടിത്തെറിക്ക് കാരണമായത്.

ഇതില്‍ പ്രതിഷേധിച്ചാണ് രണ്ട് പ്രാദേശിക നേതാക്കള്‍ പാര്‍ട്ടിസ്ഥാനം രാജിവെച്ചത്. പാര്‍ട്ടി നിയന്ത്രണത്തിലുള്ള പ്രധാനപ്പെട്ട സ്ഥാപനങ്ങളില്‍ ഏരിയാതലത്തിലുള്ള നേതാക്കളെയാണ് ഭാരവാഹികളായി നിശ്ചയിക്കാറുള്ളത്. ജില്ലയിലെ രണ്ടാമത്തെ നഗരമായ കാഞ്ഞങ്ങാട്ടുള്ള കോട്ടച്ചേരി സര്‍വ്വീസ് സഹകരണ ബാങ്കില്‍ നാളിതുവരെയും ഏരിയാ, ജില്ലാ നേതാക്കളാണ് പ്രസിഡണ്ട് സ്ഥാനം വഹിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ പ്രസിഡണ്ടായ കെ വിശ്വനാഥന്‍ പാര്‍ട്ടിയുടെ ഏരിയാകമ്മിറ്റിയില്‍ അംഗമല്ല. അതുകൊണ്ട് തന്നെ ചില നേതാക്കളുടെ നിയന്ത്രണത്തിലാണ് ബാങ്കിന്റെ പ്രര്‍ത്തനം നീങ്ങുന്നത് എന്നാണ് അണികളുടെ ആരോപണം.

നിയമനങ്ങളും വായ്പകളും ഉള്‍പ്പെടെ അജാനൂര്‍, ബല്ല ലോക്കല്‍ കമ്മിറ്റികളില്‍ ഒതുങ്ങി നില്‍ക്കുന്നതായും ആരോപണമുണ്ട്. പുതുക്കൈ കാഞ്ഞങ്ങാട് ലോക്കല്‍ കമ്മിറ്റികളെ പൂര്‍ണമായും ബാങ്കിന്റെ നിയമനങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുന്നതായും ആക്ഷേപമുണ്ട്.

സി പി എം നിയന്ത്രണത്തിലുള്ള ബാങ്കില്‍ ബന്ധുനിയമനവിവാദം; പ്രതിഷേധിച്ച് രണ്ട് നേതാക്കള്‍ പാര്‍ട്ടിസ്ഥാനങ്ങള്‍ രാജിവെച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, CPM, Bank, Top-Headlines, Relative appointment controversy in CPM Bank; 2 leaders resigned

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia