Rat infestation? | വീട്ടില്‍ എലിശല്യം രൂക്ഷമാണോ? ആരോഗ്യത്തിന് ഭീഷണിയാകുന്ന ഇവയെ തുരത്താന്‍ ഇതാ എളുപ്പവഴി
Mar 13, 2024, 14:28 IST
കൊച്ചി: (KasargodVartha) പലരുടേയും ഒരു പ്രധാന പ്രശ്നമാണ് വീട്ടിലെ എലി ശല്യം. ശല്യം എന്നുപറഞ്ഞാല്‍ പോര, ഇവ ആരോഗ്യത്തിന് തന്നെ ഭീഷണിയാകാറുമുണ്ട്. പല പ്രതിവിധികള്‍ ചെയ്തിട്ടും എലികളുടെ ശല്യം കുറയുന്നില്ല എന്നാണ് ഭൂരിഭാഗം വീട്ടമ്മമാരുടേയും പരാതി.
നമ്മുടെ സൈ്വര്യജീവിതത്തിന് തന്നെ ഇവ ഒരു തടസമാണ്. ഭക്ഷണസാധനങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കാത്ത പരുവത്തിലാക്കുകയും തുണികളും മറ്റ് അവശ്യസാധനങ്ങളും കരണ്ട് ഉപയോഗ ശൂന്യമാക്കുകയും ചെയ്യുന്നതിനൊപ്പം മറ്റു ചില ആരോഗ്യ പ്രശ്നങ്ങളും എലികളെക്കൊണ്ട് നേരിടേണ്ടി വരുന്നുണ്ട്. ഒപ്പം തന്നെ ശുചിത്വത്തിന്റെ പ്രശ്നവും ആശങ്കയും ഉയര്‍ത്തുന്നുണ്ട്. അതുകൊണ്ടുതന്നെ എലിയെ തുരത്തേണ്ടത് അത്യാവശ്യമാണ്. അതിനുള്ള മാര്‍ഗങ്ങളെ കുറിച്ച് അറിയാം.
*എലിക്ക് കഴിയാന്‍ സൗകര്യമായ ഇടം ഒരുക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഒപ്പം ഭക്ഷണാവശിഷ്ടങ്ങള്‍ അലക്ഷ്യമായി കിടക്കുന്നത് ഒഴിവാക്കുകയും വീട്ടില്‍ കാണപ്പെടുന്ന ഓട്ടകളും തുളകളുമൊക്കെ അടച്ച് സുരക്ഷിതമാക്കുകയും വേണം.
*ഭക്ഷണാവശിഷ്ടങ്ങള്‍ കൃത്യമായ ഇടവേളകളില്‍ കളയുക. ഇത്തരം ഭക്ഷണ അവശിഷ്ടങ്ങളുടെ സാന്നിധ്യം എലികളെ ആകര്‍ഷിക്കും. ഭിത്തികളോട് ചേര്‍ന്ന് വസ്തുക്കള്‍ സൂക്ഷിക്കുന്നതും ഒഴിവാക്കുക.
*എലികളുടെ ശല്യം വര്‍ധിക്കുകയാണെങ്കില്‍ കെണി വെച്ച് പിടികൂടുക.
*പ്രാണിശല്യമകറ്റാന്‍ മാത്രമല്ല എലികളെ തുരത്താനും വെളുത്തുള്ളി മികച്ചതാണ്. വെളുത്തുള്ളി കഷ്ണങ്ങളിട്ട വെള്ളം സ്പ്രേ ചെയ്യുന്നത് നല്ലതാണ്. വീടിന്റെ പ്രവേശന ഭാഗങ്ങളില്‍ വെളുത്തുള്ളി അല്ലികളാക്കി വെക്കുന്നതും നല്ലതാണ്.
*ഉള്ളി ചെറുകഷണങ്ങളാക്കി മുറികളില്‍ സൂക്ഷിക്കുന്നതും ഫലം ചെയ്യും. പഴകിയ ഉള്ളി ദുര്‍ഗന്ധം പരത്തുന്നതിനാല്‍ ഇവ ദിവസവും മാറ്റണം.
*രൂക്ഷഗന്ധങ്ങള്‍ പൊതുവെ എലികള്‍ക്ക് പിടിക്കില്ല. ചെറിയ പാത്രങ്ങളിലോ അതല്ലെങ്കില്‍ സ്പ്രേ ബോട്ടിലിലോ അമോണിയ കലക്കി എലി വരാനിടയുള്ള ഭാഗങ്ങളില്‍ വെക്കാം. എലിയെ തുരത്താന്‍ നല്ലതാണ്.
*എലിശല്യം തടയാന്‍ മികച്ച വഴിയാണ് കര്‍പ്പൂരതുളസി തൈലം. അല്പം പഞ്ഞിയെടുത്ത് കര്‍പ്പൂരതൈലത്തില്‍ മുക്കി ജനലിന്റെയും വാതിലിന്റെയും ഭാഗങ്ങളില്‍ വെക്കുക. ഇടയ്ക്കിടെ ഇപ്രകാരം ചെയ്താല്‍ എലികളുടെ ശല്യം തടയാനാവും. ഒപ്പം വീട്ടില്‍ സുഗന്ധം നിലനില്ക്കാനും നല്ലതാണ്.
എലികളെ കൊണ്ട് ശല്യം മാത്രമല്ല, അവ നമ്മുക്ക് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നു. എലിപ്പനി പോലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഇത് മുനുഷ്യരില്‍ ഉണ്ടാക്കുന്നു. എന്തൊക്കെ ആരോഗ്യപ്രശ്നങ്ങളാണ് ഇവ ഉണ്ടാക്കുന്നത് എന്ന് നോക്കാം;
എലിപ്പനി
എലികളുണ്ടാക്കുന്നൊരു രോഗമാണ് എലിപ്പനി. 'ലെപ്റ്റോസ്പൈറ' എന്ന ബാക്ടീരിയ മനുഷ്യരിലും മൃഗങ്ങളിലുമെല്ലാമുണ്ടാക്കുന്ന അണുബാധയാണ് ഇത്. ശരിയായവിധം ചികിത്സില്ലെങ്കില്‍ മരണം വരെ സംഭവിക്കാം. തലച്ചോറിനെയും കരളിനെയും ശ്വാസകോശത്തെയുമെല്ലാം എലിപ്പനി ബാധിക്കാം.
എലികളുടെ മലമൂത്ര വിസര്‍ജ്യത്തിലൂടെയാണ് രോഗകാരിയായ ബാക്ടീരിയ മനുഷ്യശരീരത്തിലെത്തുന്നത്. ഇത് മറ്റ് പല മാര്‍ഗങ്ങളിലൂടെയും എത്താം.
പ്ലേഗ്
എലി പരത്തുന്ന മറ്റൊരു രോഗമാണ് പ്ലേഗ്. പ്ലേഗ് രോഗം പിടിപെട്ട് നിരവധി പേരുടെ ജീവനുകളാണ് നഷ്ടമായത്. എന്നാല്‍ ഇന്ന് പ്ലേഗിനെതിരെ ഫലപ്രദമായ മരുന്നുകളുണ്ട്. എങ്കിലും ഏഷ്യയിലും ആഫ്രികയിലുമെല്ലാം ഇന്നും പ്ലേഗിന്റെ ഭീഷണി നിലനില്‍ക്കുന്നുണ്ട്.
റാറ്റ്-ബൈറ്റ് ഫീവര്‍
എലികളുടെ മലമൂത്രവിസര്ജ്യത്തിലൂടെയും, അതുപോലെ എലിയുടെ പല്ലോ നഖമോ എല്ലാം നേരിട്ട് കൊള്ളുന്നതിലൂടെയും മനുഷ്യ ശരീത്തിലെത്തുന്ന രണ്ട് തരം ബാക്ടീരിയകളുണ്ടാക്കുന്ന അണുബാധയാണ് ഇത്. 'സ്ട്രെപ്റ്റോബാസിലസ് മൊണിലിഫോമിസ്', 'സ്പൈറില്ലം മൈനസ്' എന്നീ ബാക്ടീരിയകളാണ് റാറ്റ്- ബൈറ്റ് ഫീവറുണ്ടാക്കുന്നത്. ഇതും ചികിത്സ കിട്ടാതെ പോയാല്‍ മരണം സംഭവിക്കാനിടയുള്ള രോഗമാണ്.
സാല്‍മോണെല്ലോസിസ്
'സാല്മോണെല്ല' എന്ന ബാക്ടീരിയയില്‍ നിന്നുണ്ടാകുന്ന അണുബാധയാണ് സാല്‍മോണെല്ലോസിസ്. പല മൃഗങ്ങളുടെയും പക്ഷികളുടെയും കുടലിനകത്ത് കാണപ്പെടുന്ന ബാക്ടീരിയ ആണിത്. ഇത് വിസര്‍ജ്യത്തിലൂടെ പുറത്തെത്തുകയും ഏതെങ്കിലും രീതിയിലൂടെ(മലിനമായ ഭക്ഷണം- വെള്ളമൊക്കെ പോലെ) മനുഷ്യശരീരത്തിലേക്ക് കയറുകയും ചെയ്യുന്നു.
പൊതുവെ സാല്‍മോണെല്ലോസിസ് അത്ര തീവ്രമായ അവസ്ഥയല്ല. എന്നാല്‍ ഗര്‍ഭിണികള്‍, കുട്ടികള്‍, അവയവമാറ്റം കഴിഞ്ഞവര്‍, പ്രായമായവര്‍ എന്നിങ്ങനെ പ്രതിരോധശേഷി കുറഞ്ഞ വിഭാഗക്കാരില്‍ സാല്‍മോണെല്ലോസിസ് സങ്കീര്‍ണതകളുണ്ടാക്കാം എന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Keywords: Proven Tips and Tricks on How to Get Rid of Small or Big Rats at Home, Kochi, News, Rats at Home, Proven Tips, Health Problem, Warning, Medicine, Treatment, Kerala News.