city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Strike | സംസ്ഥാനത്ത് ഒക്ടോബര്‍ 31ന് സ്വകാര്യ ബസ് പണിമുടക്ക്; ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം

കാസർകോട്: (KasargodVartha) വിദ്യാർഥികളുടെ നിരക്കുവര്‍ധന ഉള്‍പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ഒക്ടോബര്‍ 31ന് സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക് നടത്തുമെന്ന് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആവശ്യങ്ങള്‍ സര്‍കാര്‍ അംഗീകരിച്ചില്ലെങ്കില്‍ നവംബര്‍ 21 മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്നും ബസുടമകളുടെ സംഘടന അറിയിച്ചു.

Strike | സംസ്ഥാനത്ത് ഒക്ടോബര്‍ 31ന് സ്വകാര്യ ബസ് പണിമുടക്ക്; ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം

നേരത്തെ, ഫെഡറേഷൻ പ്രസിഡണ്ട് കെ കെ തോമസിന്റെ നിരാഹാരവുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ ഗതാഗതമന്ത്രി നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കാത്തതിനും ഏക പക്ഷീയമായി ദരിദ്രവിഭാഗങ്ങൾക്ക് പൂർണസൗജന്യവും പ്രഖ്യാപിച്ച ഗതാഗതമന്ത്രിയുടെ നടപടിക്കെതിരെയുമാണ് സമരമെന്ന് ഭാരവാഹികൾ പറഞ്ഞു.

വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കുക, ബസുകളിൽ കാമറ, സീറ്റ്ബെൽറ്റ് എന്നിവ ഒഴിവാക്കുക, 140 കി. മീ എന്ന ദൂരപരിധി നോക്കാതെ നിലവിലുള്ള എല്ലാ ബസുകളുടെയും പെർമിറ്റ് പുതുക്കി നൽകുക എന്നിവയാണ് ബസുടമകൾ മുന്നോട്ട് വെക്കുന്ന ആവശ്യങ്ങൾ. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് കെ ഗിരീഷ്, സെക്രടറി ടി ലക്ഷ്മണൻ, സംസ്ഥാന സെക്രടറി സത്യൻ പൂച്ചക്കാട്, ട്രഷറർ പി എ മുഹമ്മദ് കുഞ്ഞി എന്നിവർ പങ്കെടുത്തു.

Keywords: News, Kerala, Kasaragod, Strike Private Bus, Students, Prmit, Private bus strike on October 31 in state.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia