Petition | 'അധ്യാപകരുടെ സ്ഥലം മാറ്റം പഠനത്തെ ബാധിക്കുന്നു'; പരാതിയുമായി മുഖ്യമന്ത്രിയുടെ മുന്നിലെത്തിയ പെണ്‍കുട്ടിക്ക് അഭിനന്ദന പ്രവാഹം
Nov 21, 2023, 15:26 IST
കാഞ്ഞങ്ങാട്: (KasargodVartha) അധ്യാപകരുടെ സ്ഥലം മാറ്റം പഠനത്തെ ബാധിക്കുന്നതായുള്ള വിദ്യാർഥിനിയുടെ പരാതി സാമൂഹ്യ മാധ്യമങ്ങളിൽ സജീവ ചര്‍ച്ചയായി. എല്ലാ വിദ്യാർഥികളെയും ബാധിക്കുന്ന പരാതിയുമായാണ് ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥിനി പി വി റിയാരാജ് നവകേരള യാത്രാ സദസില്‍ വെച്ച് മുഖ്യമന്ത്രിയുടെ മുന്നില്‍ എത്തിയത്.
അധ്യായന വര്‍ഷം ആരംഭിച്ച ശേഷം ഉണ്ടാകുന്ന അധ്യാപകരുടെ സ്ഥലംമാറ്റം പഠനപ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്നാണ് റിയ പരാതില്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞവര്‍ഷം കെമിസ്ട്രി, ഇൻഗ്ലീഷ്, ബോടണി, ഹിന്ദി അധ്യാപകര്‍ പഠനം ആരംഭിച്ച ശേഷമുണ്ടായ സ്ഥലമാറ്റത്തില്‍ പെട്ട് ഒഴിവായിപ്പോയിരുന്നു. ഇതില്‍ താനുള്‍പെടെയുള്ള വിദ്യാർഥികളുടെ പഠനത്തെ ബുദ്ധിമുട്ടിലാക്കിയതായി റിയ നിവേദനത്തില്‍ വ്യക്തമാക്കി.
ദിവസവേതനത്തിന് അധ്യാപകര്‍ പഠിപ്പിക്കാനെത്തുന്നുണ്ടെങ്കിലും ആ അധ്യാപകരുമായി പൊരുത്തപ്പെട്ടുവരുമ്പോഴേക്കും പുതിയ അധ്യാപകരെത്തുന്ന സാഹചര്യമാണ് ഉള്ളത്. ഇത്തരത്തില്‍ ഇടയ്ക്കിടെ അധ്യാപകര്‍ മാറുന്നത് പഠനത്തെയും പൊതുപരീക്ഷയെയും സാരമായി ബാധിക്കുന്നുവെന്നതാണ് പരാതിയുടെ കാതല്‍.
നേരത്തെയെടുത്ത പാഠ ഭാഗങ്ങളില്‍ ഉണ്ടാകുന്ന സംശയങ്ങള്‍ പഴയ അധ്യാപകരെ ഫോണില്‍ ബന്ധപ്പെട്ട് പരിഹരിക്കാനും പ്രയാസം നേരിടുന്നുണ്ട്. അധ്യാപകരെ അധ്യയന വര്‍ഷം വരെയെങ്കിലും അതാത് സ്‌കൂളില്‍ തന്നെ നിലനിര്‍ത്താനുള്ള സാഹചര്യം ഒരുക്കണമെന്ന് വിദ്യാർഥിനി നിവേദനത്തില്‍ ആവശ്യപ്പെടുന്നു. പെണ്‍കുട്ടിയുടെ നിവേദനത്തിലെ ആവശ്യങ്ങള്‍ അധ്യാപകരും ശരിവെക്കുന്നു.
Keywords: News, Kerala, Kasaragod, Kanhangad, Petition, Kanhangad, Malayalam News, Police, Complaint, teacher, Social Media, Praise to girl who came before Chief Minister with petition.
< !- START disable copy paste -->