city-gold-ad-for-blogger

Autopsy | ഷീജയുടെ മരണം: പോസ്റ്റ്‌മോർടം റിപോർടിൽ ആത്മഹത്യയെന്ന് സൂചന; ഭർത്താവിനെയും വീട്ടുകാരെയും ചോദ്യം ചെയ്യും; യുവതി ക്രൂരമായ പീഡനം നേരിട്ടതായി ബന്ധുക്കൾ

നീലേശ്വരം: (www.kasargodvartha.com) ചിറപ്പുറം ആലിൻകീഴിലെ ഗോപി സദനത്തിൽ പരേതനായ എറുവാട്ട് ഗോപിനാഥൻ നായർ - നളിനി ദമ്പതികളുടെ മകൾ ഷീജ (33) യുടെ മരണം ആത്മഹത്യയാണെന്ന് പരിയാരത്തെ കണ്ണൂർ ഗവ. മെഡികൽ കോളജ് ആശുപത്രിയിൽ നടന്ന പോസ്റ്റ്‌മോർടത്തിന്റെ പ്രാഥമിക റിപോർട്.

Autopsy | ഷീജയുടെ മരണം: പോസ്റ്റ്‌മോർടം റിപോർടിൽ ആത്മഹത്യയെന്ന് സൂചന; ഭർത്താവിനെയും വീട്ടുകാരെയും ചോദ്യം ചെയ്യും; യുവതി ക്രൂരമായ പീഡനം നേരിട്ടതായി ബന്ധുക്കൾ

തിങ്കളാഴ്ച രാവിലെയാണ് ഷീജയെ മടിക്കൈ നാരയിലെ ഭർത്താവ് ജയപ്രകാശന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനെ തുടർന്നാണ് പരിയാരം മെഡികൽ കോളജ് ആശുപ്രതിയിൽ മൃതദേഹം പോസ്റ്റ്‌മോർടം നടത്തിയത്. ഭർതൃവീട്ടിലെ ക്രൂരമായ പീഡനത്തെതുടർന്നാണ് ഷീജ തുങ്ങി മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.

വിവാഹം കഴിഞ്ഞതിന് ശേഷം നിരന്തരം ഷീജയെ ഭർത്താവും വീട്ടുകാരും ചേർന്ന് പീഡിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഗൾഫിൽ ജോലിചെയ്യുന്ന ജയപ്രകാശ് നാട്ടിലെത്തുമ്പോഴൊക്കെ ഷീജയെ ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്നാണ് മാതാവ് നളിനിയും ബന്ധുക്കളും പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.

മകളുടെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മാതാവ് നൽകിയ പരാതിയെ തുടർന്ന് സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താൻ കാഞ്ഞങ്ങാട് ഡിവൈഎസ്പി പി ബാലകൃഷ്ണൻ നായർ, നീലേശ്വരം പൊലീസ് ഇൻസ്പെക്ടർ കെ പ്രേംസദനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച തന്നെ പൊലീസ് സംഘം മടിക്കൈ നാരയിലെ ഭർതൃവീട്ടിലെത്തി പരിശോധന നടത്തിയിരുന്നു.

ഭർത്താവിന്റെ വഴിവിട്ട നടപടികൾ ചോദ്യം ചെയ്തതാണ് ഷീജയ്ക്ക് ഭർതൃവീട്ടിൽ പീഡനം നേരിടാൻ കാരണമമെന്നാണ് പരാതി. കഴിഞ്ഞ ഏഴ് വർഷമായി നിർമിച്ച് കൊണ്ടിരിക്കുന്ന വീടിന്റെ ഗൃഹപ്രവേശന ചടങ്ങ് അടുത്ത വ്യാഴാഴ്ച നടത്താനിരിക്കെയാ ണ് ഷീജ മരണപ്പെട്ടത്.

Keywords: Kanhangad, Madikkai, Obituary, Found Dead, Postmortem Report, Autopsy, Police, Complaint, Gulf, Investigation, Postmortem Report Of Woman Found Dead Out.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia