കോവിഡ് വ്യാപനം: വെള്ളരിക്കുണ്ടിൽ പരിശോധന കർശനമാക്കി പൊലീസ്
May 5, 2021, 15:08 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 05.05.2021) കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വെള്ളരിക്കുണ്ടിൽ പരിശോധന കർശനമാക്കി പൊലീസ്. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളും മെഡികൽ ഷോപുകളും മാത്രമാണ് തുറന്ന് പ്രവർത്തിച്ചത്.
വെള്ളരിക്കുണ്ടിലെ എല്ലാ ഹോടെലുകളും അടഞ്ഞു കിടന്നു. ഓടോ ടാക്സി സർവീസും പ്രദേശത്ത് നടത്തിയില്ല. ചൊവ്വാഴ്ച രാവിലെ മുതൽ തന്നെ വെള്ളരിക്കുണ്ട് ടൗണിൽ പൊലീസ് കർശന പരിശോധന ആരംഭിച്ചിരുന്നു.
അനാവശ്യമായി ടൗണിൽ എത്തിയ വരെ പോലീസ് താക്കീത് ചെയ്ത് വിട്ടയച്ചു. ടൗൺ വഴി ഓടിയ എല്ലാ വാഹനങ്ങളും പൊലീസ് പരിശോധിച്ചാണ് വിട്ടത്. വാഹനത്തിൽ യാത്ര ചെയ്തിരുന്നവർ ശരിയായ രീതിയിൽ മാസ്ക് ധരിച്ചിട്ടുണ്ടോ എന്നും പൊലീസ് പരിശോധിച്ചു.
നിയന്ത്രണം തീരും വരെ അനാവശ്യമായി ടൗണിൽ ഇറങ്ങുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും.
വെള്ളരിക്കുണ്ട് സി ഐ ജോസ് കുര്യന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ടൗണിൽ പരിശോധന നടത്തിയത്.
വെള്ളരിക്കുണ്ട് കൂടാതെ കൊന്നക്കാട്, മാലോം, പരപ്പ, എടത്തോട് എന്നിവടങ്ങളിലും അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമേ തുറന്ന് പ്രവർത്തിച്ചുള്ളൂ. ചിറ്റാരിക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ ചിറ്റാരിക്കൽ, കുന്നും കൈ, ഭീമനടി, നർക്കിലാകാട്, പാലാവയൽ, കടുമേനി എന്നിവിടങ്ങളിലും ലോക് ഡൗണിന് സമാനമായ രീതിയായിരുന്നു.
Keywords: Vellarikundu, Kanhangad, Kasaragod, Kerala, News, Top-Headlines, COVID-19, Corona, Police, Police Tighten Checks In Vellarikund.
< !- START disable copy paste -->