city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നഗരങ്ങളിലേക്കുള്ള പ്രവേശന നിയന്ത്രണം നീട്ടിയിട്ടും ഞായറാഴ്ചയും കാസർകോട്ട് ബാരികേഡ് വെച്ച് പൊലീസ് പരിശോധന; നഗരത്തിൽ ആൾത്തിരക്കില്ല, നടുവൊടിഞ്ഞ്‌ വ്യാപാര മേഖല, വ്യാപക വിമർശനം

കാസർകോട്: (www.kasargodvartha.com 18.04.2021) പ്രധാന നഗരങ്ങളിലേക്ക് പ്രവേശിക്കാൻ കോവിഡ് സെർടിഫികറ്റോ രണ്ട് ഡോസ് കോവിഡ് വാക്സിനേഷൻ ചെയ്തതിന്റെ സെർടിഫികറ്റോ വേണമെന്ന നിയമം അടക്കമുള്ള നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത് വ്യാപക വിമർശനത്തെ തുടർന്ന് ഏപ്രിൽ 24 ലേക്ക് നീട്ടി വെച്ചിട്ടും ഞായറാഴ്ചയും കാസർകോട്ട് ബാരികേഡ് വെച്ച് പൊലീസ് പരിശോധന നടത്തി.
നഗരങ്ങളിലേക്കുള്ള പ്രവേശന നിയന്ത്രണം നീട്ടിയിട്ടും ഞായറാഴ്ചയും കാസർകോട്ട് ബാരികേഡ് വെച്ച് പൊലീസ് പരിശോധന; നഗരത്തിൽ ആൾത്തിരക്കില്ല, നടുവൊടിഞ്ഞ്‌ വ്യാപാര മേഖല, വ്യാപക വിമർശനം


ചന്ദ്രഗിരി റോഡിൽ പാലത്തിന് സമീപത്താണ് പരിശോധന നടത്തുന്നത്. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും കുട്ടികളെ വീട്ടിൽ നിന്നും പുറത്തിറക്കരുതെന്നും അടക്കമുള്ള സുരക്ഷാ നിർദേശങ്ങളാണ് പരിശോധനയിൽ നൽകുന്നത്. മാസ്‌ക് ധരിക്കാത്തതിന് പിഴയും ഈടാക്കുന്നുണ്ട്. വ്യക്തമായ കാരണം ബോധിപ്പിക്കാതെ ചന്ദ്രഗിരി ജംഗ്ഷന്‍ വഴി കാസര്‍കോട്ടെത്തിയ നിരവധി വാഹന ഉടമകളെ തിരികെ അയച്ചു. ഇതിന് പുറമേ രേഖകളില്ലാതെ സഞ്ചരിക്കുന്ന വാഹന ഉടമകളില്‍ നിന്ന് പിഴയീടാക്കുകയും ചെയ്യുന്നുണ്ട്. ശനിയാഴ്ച ബാരികേഡ് വെച്ച് കറന്തക്കാട്ടും പൊലീസ് പരിശോധനയുണ്ടായിരുന്നു.

കോവിഡ് ബോധവത്കരണമെന്ന പേരിൽ ഗതാഗത തടസമുണ്ടാക്കി നടത്തുന്ന പൊലീസ് പരിശോധനയ്‌ക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.

റമദാനിൽ വിപണികൾ കൂടുതൽ സജീവമാകേണ്ട കാലത്ത് പൊലീസ് പരിശോധനയും ജില്ലാ ഭരണകൂടത്തിന്റെ നിർദേശങ്ങളും കാരണം നഗരത്തിൽ തിരക്കൊഴിഞ്ഞ അവസ്ഥയാണ്.

ആളില്ലാത്തത് കാരണം പല കടകളും അടഞ്ഞു കിടക്കുന്നു. ഹർത്താലിന്റെ പ്രതീതിയാണ് നഗരത്തിൽ സൃഷ്ടിച്ചിരിക്കുന്നത്. ലോക് ഡൗണിനെ തുടർന്ന് വൻ പ്രതിസന്ധിയിലായ വസ്ത്ര വ്യാപാര മേഖല അടക്കമുള്ളവ ഉണർവ് പ്രതീക്ഷിച്ചിരിക്കുന്ന സമയത്താണ് ഇരുട്ടടിയായി പൊലീസ് പരിശോധനകൾ നടക്കുന്നത്.

വാഹന പരിശോധന മൂലം വാഹനങ്ങളുടെ നീണ്ട നിരയാണ് രൂപം കൊള്ളുന്നത്. മണിക്കൂറുകളോളം വാഹനങ്ങൾ ക്യൂവിൽ നിൽക്കേണ്ട അവസ്ഥയാണ്. അത്യാവശ്യ കാര്യങ്ങൾക്ക് അടക്കം നഗരത്തിലേക്ക് പുറപ്പെട്ടവരെയും പരിശോധന ദുരിതത്തിലാക്കി. ഇത്തരം വാഹന പരിശോധനകൾ ഏറെ പ്രയാസം സൃഷ്ടിക്കുന്നതായി യാത്രക്കാർ പറഞ്ഞു.

ഇന്ധനങ്ങളുടെ അമിത ഉപയോഗത്തിനും ഇത് വഴിവെക്കുന്നു. സാമ്പത്തിക നഷ്ടം കൂടിയാണ് ഉണ്ടാക്കുന്നത്. ബോധവത്‌കരണത്തിന് മറ്റു മാർഗങ്ങൾ ഉണ്ടായിരിക്കെ ജനങ്ങളെ വിഷമിപ്പിക്കുന്ന ഇത്തരം പരിശോധനകൾ എന്തിനെന്ന ചോദ്യമാണ് ഉയരുന്നത്.

ബാരികേഡുവെച്ച് പരിശോധന നടത്തുന്നത് എത്രത്തോളം പ്രായോഗികമാണെന്ന വിമർശനവും യാത്രക്കാർ ഉന്നയിക്കുന്നു.

കാസർകോടിനേക്കാൾ നാലിരട്ടിയിലധികം കേസുകള്‍ റിപോർട് ചെയ്യുന്ന ജില്ലകൾ കേരളത്തിലുണ്ട്. അവിടെയൊന്നും ഇല്ലാത്ത രീതിയിലുള്ള സഞ്ചാര സ്വാതന്ത്രം തടസപ്പെടുത്തുന്ന സ്ഥിതിയാണ് ഇവിടെയുള്ളത്. ജില്ലാ ഭരണകൂടം നിയന്ത്രണങ്ങളുമായി വരുമ്പോൾ അതുണ്ടാക്കുന്ന പ്രയാസങ്ങളെ മറികടക്കാൻ ഒരു വഴിയുമില്ലാതെ നിസ്സഹായവസ്ഥയിലാണ് കാസർകോട്ടെ ജനങ്ങൾ.

കോവിഡ് മൂലമുണ്ടാകുന്ന മരണത്തെ പോലെ തന്നെ കടക്കെണി മൂലം ആത്മഹത്യ ഉണ്ടായേക്കാവുന്ന സാഹചര്യമാണ് ഉണ്ടാകാൻ പോകുന്നതെന്ന് വ്യാപാരികൾ പറയുന്നു.

രണ്ടാം തരംഗം ഉണ്ടാകുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടും തിരെഞ്ഞടുപ്പ് സമയത്ത് എല്ലാ കൊവിഡ് മാനദണ്ഡങ്ങളും കാറ്റിൽ പറത്താൻ രാഷ്ട്രീയക്കാർക്ക് അനുമതി നൽകിയ ഭരണകൂടം തന്നെയാണ് ഇപ്പോൾ പൊതുജനങ്ങൾക്ക് മേൽ നിയമത്തിൻ്റെ വാൾ വോട് പെട്ടിയിലായ ശേഷം  വീശുന്നന്നതെന്ന് ആക്ഷേപം ശക്തമായി ഉയരുകയാണ്.

Keywords:  Kerala, News, Kasaragod, Top-Headlines, Police, COVID-19, Corona, Vehicle, Passenger, Police check at Kasargod on Sunday despite extended restrictions on entry to cities.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia