city-gold-ad-for-blogger

അതിര്‍ത്തിയില്‍ പൊലീസ് പരിശോധന: 12 മുതല്‍ 14 വരെ വിവിധ കേന്ദ്രങ്ങളില്‍ ബാരിക്കേഡ് വച്ച് അടയ്ക്കും

കാസര്‍കോട്: (www.kasargodvartha.com 10.12.2020) കര്‍ണാടകയില്‍ നിന്ന് ജില്ലയിലേക്കുളള 17 അതിര്‍ത്തിയില്‍ പൊലീസ് പരിശോധന നടത്തും. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കര്‍ണാടക, കേരള പൊലീസിന്റെ നേതൃത്വത്തിലാണ് പരിശോധന. 

അതിര്‍ത്തിയില്‍ പൊലീസ് പരിശോധന: 12 മുതല്‍ 14 വരെ വിവിധ കേന്ദ്രങ്ങളില്‍ ബാരിക്കേഡ് വച്ച് അടയ്ക്കും

ദക്ഷിണ കന്നഡ ഡപ്യൂട്ടി കമ്മിഷണര്‍, കുടക് ഡപ്യൂട്ടി കമ്മിഷണര്‍, കാസര്‍കോട് ജില്ലാ കലക്ടര്‍, ജില്ലാ പൊലീസ് മേധാവി തുടങ്ങിയവരുടെ യോഗത്തിലാണ് ഈ തീരുമാനം. ലഹരി വസ്തുക്കള്‍, പണം തുടങ്ങിയവ കടത്തുന്നത് തടയുന്നതുമായി ബന്ധപ്പെട്ടാണ് പരിശോധന. 12-ന് വൈകിട്ട് ആറ് മണി മുതല്‍ 14-ന് വൈകിട്ട് ആറ് മണി വരെ 17 കേന്ദ്രങ്ങളില്‍ ബാരിക്കേഡ് വച്ച് അടയ്ക്കും. 

ജില്ലാ കലക്ടര്‍ ഡി സജിത് ബാബു അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ, ദക്ഷിണ കന്നഡ ഡപ്യൂട്ടി കമ്മിഷണര്‍ കെ വി രാജേന്ദ്രന്‍, എസ് പി ബി എം ലക്ഷ്മി പ്രസാദ്, കുടക് ഡപ്യൂട്ടി കമ്മിഷണര്‍ ആനിസ് കണ്‍മണി ജോയി, എസ് പി ക്ഷേമ മിത്ര, ആര്‍ ടി ഒ എ കെ രാധാകൃഷ്ണന്‍, ഇലക്ഷന്‍ ഡപ്യൂട്ടി കലക്ടര്‍ എ കെ രമേന്ദ്രന്‍, ഇന്‍കംടാക്സ് ഓഫിസര്‍ കെ പ്രീത, എക്സൈസ് ഡപ്യൂട്ടി കമ്മിഷ്ണര്‍ വിനോദ് ബി നായര്‍ എന്നിവര്‍ സംബന്ധിച്ചു.


Keywords: Kasaragod, Kerala, News, Police, District Collector, Top-Headlines, Karnataka, Local-Body-Election-2020, Police check at the border: 12 to 14 will be barricaded at various centers

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia