കോവിഡ് നെഗറ്റീവായി ഹോം ക്വാറന്റൈനില്‍ കഴിയുന്നവരെയും പോലീസ് ക്രൂശിക്കുന്നു; നടപടി ആവശ്യപ്പെട്ട് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ മുഖ്യമന്ത്രിക്ക് കത്തയച്ചു
Apr 19, 2020, 11:47 IST
കാസര്‍കോട്: (www.kasargodvartha.com 19.04.2020) കോവിഡ് നെഗറ്റീവായി ഹോം ക്വാറന്റൈനില്‍ കഴിയുന്നവരെയും പോലീസ് ക്രൂശിക്കുന്നുവെന്ന് കാണിച്ച് നടപടി ആവശ്യപ്പെട്ട് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ മുഖ്യമന്ത്രിക്ക് കത്തയച്ചു. ഹോം ക്വാറന്റൈനില്‍ കഴിയുന്നവരെ നിരീക്ഷിക്കാനായി പോലീസ് ഇന്‍സ്റ്റാള്‍ ചെയ്തിരുന്ന കോവിഡ് സേഫ്റ്റി മൊബൈൽ ആപ്ലിക്കേഷന്റെ പിഴവുമൂലം ക്വാറന്റൈനില്‍ കഴിയുന്നവരെ നിയമം തെറ്റിച്ചെന്ന് പറഞ്ഞു പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്. അവരോട് പോലീസ് കാട്ടുന്നത് ക്രൂരതയാണ്.
മാനസിക സംഘര്‍ഷത്തിലേക്കും തളര്‍ച്ചയിലേക്കും തള്ളി വിടുകയാണ്. മനപൂര്‍വ്വമോ അല്ലാതെയോ ഒരു തെറ്റും ചെയ്തിട്ടില്ലാത്ത നിരപരാധികളായ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് നീതി ലഭ്യമാക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് എം എല്‍ എ ആവശ്യപ്പെട്ടു.
Keywords: Kasaragod, Kerala, news, Top-Headlines, N.A.Nellikunnu, MLA, Pinarayi-Vijayan, Police Action: NA Nellikkunnu sent letter to CM
< !- START disable copy paste -->