Vande Bharat | കാത്തിരിപ്പിന് വിരാമം; മംഗ്ളൂറിൽ നിന്ന് ഗോവയിലേക്കും തിരിച്ചും ഇനി വന്ദേ ഭാരതിൽ യാത്ര ചെയ്യാം; '30ന് പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യും'
Dec 23, 2023, 20:50 IST
മംഗ്‌ളുറു: (KasargodVartha) കാത്തിരിപ്പിന് വിരാമമിട്ട് മംഗ്ളൂറിൽ നിന്ന് ഗോവയിലേക്കും തിരിച്ചുമുള്ള വന്ദേ ഭാരത് ട്രെയിൻ സർവീസ് തുടങ്ങുന്നു. ഡിസംബർ 30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിൻ ഫ്‌ലാഗ് ഓഫ് ചെയ്യുമെന്ന് റെയിൽവേ വൃത്തങ്ങൾ വ്യക്തമാക്കി. അന്ന് രാജ്യത്ത് വിവിധയിടങ്ങളിലായി ആറ് വന്ദേ ഭാരത് ട്രെയിൻ സർവീസുകൾ ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതിൽ മംഗ്ളൂറിൽ നിന്നുള്ള വന്ദേ ഭാരതും ഉൾപെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. മംഗ്‌ളുറു സെൻട്രലിനും ഗോവയിലെ മഡ്ഗാവിനും ഇടയിലായിരിക്കും ട്രെയിൻ സർവീസ് നടത്തുക. മംഗ്ളൂറിൽ നിന്നുള്ള ആദ്യത്തെ വന്ദേഭാരത് എക്‌സ്പ്രസാണിത്.
നിലവിൽ ടൈംടേബിൾ പുറത്തുവന്നിട്ടില്ലെങ്കിലും മംഗ്‌ളുറു സെൻട്രലിൽ നിന്ന് രാവിലെ 8.30 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.05 ന് മഡ്ഗാവിൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മടക്കയാത്രയിൽ മഡ്ഗാവിൽ നിന്ന് വൈകീട്ട് 6.10ന് പുറപ്പെട്ട് രാത്രി 10.45ന് മംഗ്‌ളുറു സെൻട്രലിൽ എത്തിയേക്കും. ഉഡുപിയിലും കാർവാറിലും സ്റ്റോപ് ഉണ്ടാവാനും സാധ്യതയുണ്ട്. മംഗ്‌ളുറു സെൻട്രലും ഗോവയിലെ മഡ്ഗാവും തമ്മിൽ ഏകദേശം 320 കിലോമീറ്റർ ദൂരവ്യത്യാസമുണ്ട്. വന്ദേ ഭാരതിൽ 4.30 മണിക്കൂർ കൊണ്ട് ഇത്രയും ദൂരം യാത്ര ചെയ്യാനാവും.
മംഗ്‌ളുറു സെൻട്രലിൽ പുതുതായി നിർമിച്ച രണ്ട് അധിക പ്ലാറ്റ്‌ഫോമുകളും ഇതേസമയം ഉദ്ഘാടനം ചെയ്യാൻ സാധ്യതയുണ്ട്. ദക്ഷിണ കന്നഡ എംപി നളിൻ കുമാർ കട്ടീൽ സെപ്റ്റംബർ 22ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ മംഗ്‌ളുറു-മഡ്ഗാവ്, മംഗ്‌ളുറു-തിരുവനന്തപുരം, മംഗ്‌ളുറു-ബെംഗ്ളൂരു എന്നീ വന്ദേഭാരത് സർവീസുകൾക്കായി ശക്തമായി ആവശ്യം ഉന്നയിച്ചിരുന്നു.
സുബ്രഹ്മണ്യ റോഡ് സ്റ്റേഷനും സകലേഷ്പൂർ സ്റ്റേഷനും ഇടയിലുള്ള വൈദ്യുതീകരണം പൂർത്തിയാകുന്ന മുറയ്ക്ക് ബെംഗ്ളുറു സർവീസ് അനുവദിക്കാൻ സാധ്യതയുണ്ട്. മംഗ്‌ളുറു-മഡ്ഗാവ് വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്‌ലാഗ് ഓഫ് ചടങ്ങിന് പാലക്കാട് ഡിവിഷൻ ഇതിനകം ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. മംഗ്‌ളുറു സെൻട്രലിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ ഇതിനായി ഡിവിഷൻ വിപുലമായ ഒരുക്കങ്ങൾ നടത്തിയതായി ഡിവിഷണൽ റെയിൽവേ മാനജർ അരുൺ കുമാർ ചതുർവേദി അറിയിച്ചു.
< !- START disable copy paste -->

Keywords: Top-Headlines, Mangalore, Mangalore-News, Train, Vande Bharat, Goa, Flag, Railway Station, PM to flag off New Vande Bharat trains on Dec 30.
< !- START disable copy paste -->