ചികിത്സ സഹായത്തിന് കാത്തു നിൽക്കാതെ പികപ് വാൻ ഡ്രൈവർ യാത്രയായി
Jul 9, 2021, 23:40 IST
കുണ്ടംകുഴി: (www.kasargodvartha.com 09.07.2021) ചികിത്സ സഹായത്തിന് കാത്തു നിൽക്കാതെ പികപ് വാൻ ഡ്രൈവർ യാത്രയായി. കുണ്ടംകുഴി വേളാഴിയിലെ രാജു (36) വാണ് മരിച്ചത്. രാജുവിന് വേണ്ടി നാട്ടുകാർ ചികിത്സാ സഹായ കമിറ്റി രൂപീകരിച്ചിരുന്നു.
അപ്രതീക്ഷിത അസുഖം ബാധിച്ച് മംഗളൂറു ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിലായിരുന്നു രാജു. ഇക്കഴിഞ്ഞ ജൂൺ മാസം മൂത്രത്തിൽ അണുബാധ ഉള്ളതിനാൽ ആദ്യം കാസർകോട് ജനറൽ ആശുപത്രിയിലും തുടർന്ന് പരിയാരം മെഡികൽ കോളജിലും ആഴ്ചകളോളം ചികിത്സയിലായിരുന്നു.
സോഡിയത്തിന്റെ കുറവും ശരീരത്തിന്റെ ഒരു ഭാഗം തളർന്നു പോകുകയും ചെയ്തപ്പോൾ വൃക്കയുടെ പ്രവർത്തനത്തെയും ഹൃദയത്തെയും സാരമായി ബാധിച്ചു. തുടർന്ന് അസുഖം അതീവ ഗുരുതരമാവുകയും മംഗളൂറു ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സക്കായി മാറ്റുകയുമായിരുന്നു. ഇതിനിടെയിൽ കോവിഡ് ബാധിതനായ രാജു തീവ്ര പരിചരണ വിഭാഗത്തിലാണ് കഴിഞ്ഞിരുന്നത്.
പരേതനായ കുഞ്ഞാമൻ - കാർത്ത്യായനി ദമ്പതികളുടെ മകനാണ്. ഭാര്യ: സാവിത്രി. മക്കൾ: കാർത്തിക്(എട്ട്), കൗഷിക്(മൂന്ന്), കൃത്തിക്(ഒന്ന്).
രാജുവിൻ്റെ ജീവൻ രക്ഷിക്കാൻ വാർഡ് മെമ്പർ രഘുനാഥൻ കൈരളിപാറ ചെയർമാനായും രാമചന്ദ്രൻ മുതിരങ്ങാനം കൺവീനറായും വിനു സി വേളാഴി ട്രഷററായും ഉള്ള ചികിത്സാ സഹായ കമിറ്റിയാണ് രൂപികരിച്ചിരുന്നത്.
Keywords: Kerala, News, Kasaragod, Top-Headlines, Death, Kundamkuzhi, Driver, Treatment, Hospital, Pickup Driver passed away without waiting for medical help.







