Parole | പെരിയ ഇരട്ടക്കൊല: മുഖ്യപ്രതിക്ക് കർശന ഉപാധികളോടെ ഒരു ദിവസത്തെ പരോൾ അനുവദിച്ചു; മാതാവ് അടക്കം 5 പേരെ കാണാൻ മാത്രം അനുമതി
Nov 12, 2023, 11:39 IST
കാസർകോട്: (KasargodVartha) പെരിയയിൽ യൂത് കോൺഗ്രസ് പ്രവർത്തകരായ ശരത്‍ലാലിനെയും (24) കൃപേഷിനെയും (19) കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി എ പീതാംബരന് കോടതി ഒരു ദിവസത്തെ കസ്റ്റഡി പരോൾ അനുവദിച്ചു. രോഗിയായ മാതാവിനെ കാണാൻ പരോൾ അനുവദിക്കണമെന്ന പീതാംബരന്റെ ഹർജിയിലാണ് കോടതി അനുമതി നൽകിയത്.
പെരിയ കല്യോട്ടെ യൂത് കോണ്‍ഗ്രസ് നേതാക്കളായ കൃപേഷ്, ശരത്ലാല് എന്നിവർ 2019 ഫെബ്രുവരി 17ന് രാത്രി 7.45 മണിയോടെയാണ് കൊല്ലപ്പെട്ടത്. തുടർന്ന് അറസ്റ്റിലായ എ പീതാംബരൻ 2019 ഫെബ്രുവരി 22 മുതൽ ജയിലിൽ കഴിയുകയാണ്. വിയ്യൂർ സെൻട്രൽ ജയിലിലാണ് നിലവിലുള്ളത്. നേരത്തെ ഇദ്ദേഹത്തിന് ജയിൽ സൂപ്രണ്ട് 40 ദിവസത്തെ ആയുർവേദ ചികിത്സ അനുവദിച്ചത് വിവാദമായിരുന്നു.
Keywords: Murder,Periya,Kasaragod,Police,Death,Parole,November,Court,Case,Verdict Periya murder key accused granted parole to meet ailing mother
< !- START disable copy paste -->
നവംബർ 18ന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് കർശന ഉപാധികളോടെ പരോൾ അനുവദിച്ചിരിക്കുന്നത്. പൊലീസ് എസ്കോർടുണ്ടായിരിക്കും. മാതാവ്, ഭാര്യ, രണ്ട് മക്കൾ, ഒരു പരിചാരിക എന്നിങ്ങനെ അഞ്ച് പേരെ മാത്രമാണ് കാണാൻ അനുമതിയുള്ളത്. ഫോൺ ഉപയോഗിക്കാനും മറ്റാരുമായും ആശയ വിനിമയം നടത്താനും ആഹ്ലാദപ്രകടനത്തിൽ പങ്കെടുക്കാനും പാടില്ല. വ്യവസ്ഥകൾ ലംഘിച്ചാൽ പരോൾ റദ്ദാക്കും.