city-gold-ad-for-blogger

പെരിയ ഇരട്ടക്കൊലക്കേസ്: പിടിച്ചെടുത്ത ആയുധങ്ങൾ ഫോറൻസിക് പരിശോധന നടത്താൻ സിബിഐ കോടതിയെ സമീപിക്കും

കാസർകോട്: (www.kasargodvartha.com 18.07.2021) പെരിയ കല്യോട്ട് ഇരട്ട കൊലപാതക കേസിൽ അന്വേഷണ ഏജൻസികൾ പിടിച്ചെടുത്ത ആയുധങ്ങൾ ഫോറൻസിക് പരിശോധന നടത്താൻ അനുമതി തേടി സി ബി ഐ കോടതിയെ സമീപിക്കും. കല്യോട്ടെ യൂത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാൽ, ക്യപേഷ് എന്നിവരെ കൊലപ്പെടുത്താൻ ഉപയോഗിച്ചതിന് കസ്റ്റഡിയിലെടുത്ത ആയുധങ്ങളുടെ ഫോറൻസിക് പരിശോധനക്ക് അനുമതി തേടിയാണ് അന്വേഷണ എജൻസി എറണാകുളത്തെ സി ബി ഐ കോടതിയെ സമീപിക്കുന്നത്.

 
പെരിയ ഇരട്ടക്കൊലക്കേസ്: പിടിച്ചെടുത്ത ആയുധങ്ങൾ ഫോറൻസിക് പരിശോധന നടത്താൻ സിബിഐ കോടതിയെ സമീപിക്കും



കേസിലെ അഞ്ചാം പ്രതി ഗിജിൻ്റെ പിതാവ് ശാസ്ത ഗംഗാധരൻ്റെ വീട്ടുപറമ്പിൽ നിന്ന് അഞ്ച് ഇരുമ്പ് പൈപുകളും ഒരു വടിവാളും, ഇയാളുടെ സഹോദരൻ ശാസ്ത മധുവിൻ്റെ വീടിൻ്റെ പിറക് വശത്തുള്ള ഒഴിഞ്ഞ പറമ്പിൽ നിന്ന് വടിവാൾ, ഏച്ചിലടുക്കത്തെ ബാലകൃഷ്ണൻ നായരുടെ വീട്ടുപറമ്പിൽ നിന്ന് ഒരു വടിവാളുമാണ് ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തിരുന്നത്.

റെജി വർഗീസിൻ്റെ ഉടമസ്ഥതയിലുള്ള കടയിൽ നിന്നാണ് അഞ്ചാം പ്രതി ഗിജിൻ ഇരുമ്പ് പൈപുകൾ എടുത്തതെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

കുറ്റപത്രത്തിൽ ആയുധങ്ങളും മുറിവുകളും തമ്മിലുള്ള ന്യൂനത ചുണ്ടിക്കാട്ടി കൊല്ലപ്പെട്ട യൂത് കോൺഗ്രസ് പ്രവർത്തകരുടെ രക്ഷിതാക്കൾ കോടതിയിൽ പരാതിപ്പെട്ടിരുന്നു. ഇക്കാര്യം ഹൈകോടതി പ്രത്യേകം എടുത്ത് പറഞ്ഞിരുന്നു. ആയുധങ്ങൾ ഫോറൻസിക് സർജന് പരിശോധന നടത്താനുള്ള അവസരം ലഭിച്ചിരുന്നില്ല.

ഇക്കാര്യം മൃതദേഹങ്ങൾ പോസ്റ്റ് മോർടെം നടത്തിയ കണ്ണൂരിലുള്ള പരിയാരം മെഡികൽ കോളജിലെ ഫോറൻസിക് സർജൻ ഡോ. ഗോപാലകൃഷണപിള്ള പ്രത്യേക മൊഴിയായി കോടതിയിൽ പറഞ്ഞിരുന്നു. ദേഹത്തെ മുറിവുകളുമായി ഒത്തു നോക്കാൻ സാധിച്ചിട്ടില്ലെന്ന് ഡോ. ഗോപാലകൃഷ്ണൻ നൽകിയ മൊഴിയിൽ ക്രൈംബ്രാഞ്ച് കുറ്റപത്രത്തിലെ പ്രധാന ന്യൂനതയായി ഹൈകോടതി പ്രത്യേകം പരാമർശം നടത്തിയിരുന്നു.

ന്യൂനത പരിശോധിക്കാനും ആയുധങ്ങൾ സംബന്ധിച്ച് ശാസ്ത്രീയ പരിശോധന നടത്താനുമാണ് ഫോറൻസിക് സർജൻ്റെ സാന്നിധ്യത്തിൽ ഫോറൻസിക് പരിശോധനക്ക് അനുമതി തേടി സി ബി ഐ കോടതിയെ സമീപിക്കുന്നത്. കേസിൽ നിർണായക നീക്കങ്ങളുമായി സിബിഐ മുന്നോട്ട് പോകുമ്പോൾ പലരും സംശയമുനയിലാണ്.

പ്രതികൾക്ക് വിരുന്ന് സൽക്കാരം നടത്തിയവർ മുതൽ രക്ഷപ്പെടാൻ വരെ അവസരങ്ങൾ നൽകിയ പ്രാദേശിക - ജില്ലാ നേതാക്കൾ വരെ സംശയമുനയിലാണ്. വരും ദിവസങ്ങളിൽ സി പി എം നേതാക്കളായ ചിലരെ സിബിഐ ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. ഏതാനും പ്രതികളുടെ അറസ്റ്റ് കൂടി സി ബി ഐ നടത്തുമെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്. പ്രതികൾക്ക് വിരുന്ന് സൽക്കാരമൊരുക്കിയ ഫോടോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

Keywords: Kasaragod, Kerala, News, Periya, Murder-case, Weapon, Seized, Court, Top-Headlines, CBI, Investigation, Ernakulam, Case, Crime branch, Congress, Postmortem, Forensic-enquiry, Accused, Photo, Arrest, Social-Media, Periya murder case: CBI approaches court for forensic examination of seized weapons.


< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia