നിയന്ത്രണംവിട്ടു മറിഞ്ഞ മിനി ലോറിയില്‍ ഉള്ളിചാക്കിനുള്ളിലായി ഒളിപ്പിച്ച നിലയില്‍ നിരോധിത പാന്‍മസാല; പോലീസ് അന്വേഷണം ആരംഭിച്ചു
Aug 5, 2020, 11:19 IST
ചെറുവത്തൂര്‍: (www.kasargodvartha.com 05.08.2020) നിയന്ത്രണംവിട്ടു മറിഞ്ഞ മിനി ലോറിയില്‍ ഉള്ളിചാക്കിനുള്ളിലായി ഒളിപ്പിച്ച നിലയില്‍ നിരോധിത പാന്‍മസാല. ചെറുവത്തൂര്‍ ദേശീയപാതയില്‍ ചൊവ്വാഴ്ച വൈകിട്ട് 6.15 മണിയോടെയാണ് മിനി ലോറി നിയന്ത്രണംവിട്ടുമറിഞ്ഞത്. കാഞ്ഞങ്ങാട്ട് നിന്നു വടകരയിലേക്ക് സവാള കയറ്റിപോവുകയായിരുന്നു ലോറി.
കൈകള്‍ക്കും കാലിനും ചെറിയ പരിക്കേറ്റ ലോറിയിലുണ്ടായിരുന്നവരോ ആശുപത്രിയില്‍ പോകാമെന്ന് നാട്ടുകാര്‍ പറഞ്ഞപ്പോള്‍ ഒഴിഞ്ഞുമാറി. ദേശീയപാതയിലുണ്ടായ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ചുമട്ട് തൊഴിലാളികളുടെ നേതൃത്വത്തില്‍ സവാള ചാക്കുകള്‍ മാറ്റുന്നതിനിടെയാണ് ഇവയ്ക്ക് അടിയിലായി 25 ചാക്കുകളിലായി ഒളിപ്പിച്ച നിലയില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയത്.
ഇതിനിടെ ലോറിയിലുണ്ടായിരുന്നവര്‍ കടന്നുകളഞ്ഞു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Keywords: Kasaragod, Kerala, News, Accident, Cheruvathur, Lorry Accident, Onion Lorry, Panmasala, Police investigation, Panmasala found in Accident lorry