ടി പി ആർ 20 ൽ താഴെയായിട്ടും ചെമ്മനാട് പഞ്ചായത്തിൽ പൊലീസ് സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തിയതായി പഞ്ചായത്ത് ഭരണസമിതിയുടെ പരാതി
Jun 17, 2021, 22:05 IST
മേൽപറമ്പ്: (www.ksargodvartha.com 17.06.2021) ടി പി ആർ 20 ൽ താഴെയായിട്ടും ചെമ്മനാട് പഞ്ചായത്തിൽ പൊലീസ് സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തിയതായി പഞ്ചായത്ത് ഭരണസമിതിയുടെ പരാതി. ജില്ലാ ഭരണകൂടത്തിൻ്റെയും പൊലീസിൻ്റെയും ടി പി ആർ കണക്കുകളിൽ പൊരുത്തക്കേട് ഉണ്ടായതാണ് ആശയകുഴപ്പം ഉണ്ടാക്കിയിരിക്കുന്നത്.
ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പം തയ്യാറാക്കിയ കണക്ക് പ്രകാരം ചെമ്മനാട് പഞ്ചായത്ത് എട്ടിനും 20നു ഇടയിൽ ടെസ്റ്റ് പോസറ്റീവ് നിരക്ക് കണക്കാക്കി ബി കാറ്റഗറിയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബുബക്കർ പറയുന്നു. ഇത് പ്രകാരമുള്ള ഇളവുകൾ നൽകുന്നതിന് പകരം മേൽപറമ്പ് പൊലീസ് സമ്പൂർണ ലോക്ക് ഡൗൺ നടപ്പാക്കുകയാണ് ചെയ്തതെന്നാണ് പരാതി.

ഇക്കാര്യം പൊലീസിനെ അറിയിച്ചപ്പോൾ പൊലീസ് ചെമ്മനാട് പഞ്ചായത്തിനെ 21.6 ടി പി ആർ കണക്കാക്കി സി കാറ്റഗറിയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് അറിയിക്കുകയായിരുന്നുവെന്നും പഞ്ചായത്ത് ഭരണസമിതി ചൂണ്ടിക്കാട്ടുന്നു.
ഇതിൻ്റെ യഥാർത്ഥ്യം അറിയാനായി കാസർകോട് വാർത്തയിൽ നിന്നും മേൽപറമ്പ് പൊലീസിനെ ബന്ധപ്പെട്ടപ്പോൾ പഞ്ചായത്ത് ബി കാറ്റഗറിയിൽ തന്നെയാണെന്നും ഇത് പ്രകാരമുള്ള ഇളവുകൾ നൽകുമെന്നാണ് അറിയിച്ചത്. പഞ്ചായത്ത് അധികൃതരോട് സി കാറ്റഗറിയിലാണെന്നും മാധ്യമങ്ങളോട് ബി കാറ്റഗറിയിലാണെന്നും പറയുന്ന പൊലീസിൻ്റെ നടപടി ഇതിനകം തന്നെ വിമർശന വിധേയമായിട്ടുണ്ട്.
പഞ്ചായത്തുകളിൽ ലോക് ഡൗൺ നടപ്പിലാക്കുമ്പോൾ ടി പി ആർ കൂടുതലുള്ള വാർഡുകളിൽ മാത്രമേ അടച്ചിടൽ ഉണ്ടാവുകയുള്ളുവെന്ന് ജില്ലാ ഭരണകൂടം പറയുമ്പോഴാണ് പഞ്ചായത്തിനെ മഴുവനായും പൊലീസ് നിയന്ത്രണത്തിൽ കൊണ്ടുവരുന്നത്.
ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടത് പൊലീസ് തന്നെയാണെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.
പൊലീസിൻ്റെ ടി പി ആർ കണക്ക്. ഇതിൽ ചെമ്മനാട് സി കാറ്റഗറിയിലാണ് ഉൾപ്പെട്ടിട്ടുള്ളത്
Keywords: Kerala, News, Kasaragod, Top-Headlines, Chemnad, Panchayath, COVID-19, Corona, Lockdown, Police, Complaint, Panchayath-Member, District Collector, Panchayat administration complains that police have imposed a complete lockdown in Chemnad panchayat even though the TPR is below 20.
< !- START disable copy paste -->