ഉസ്മാനിയ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ. വെങ്കിടേശ്വരലു കേരള കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍
കാസര്‍കോട്: (www.kasargodvartha.com 14.08.
ആറ് വര്‍ഷത്തോളമായി വി.സി.ആയിരുന്ന പ്രൊഫ.ജി.ഗോപകുമാര്‍ വിരമിച്ച ഒഴിവിലേക്കാണ് വെങ്കിടേശ്വര ലുവിനെ നിയമിച്ചത്. അക്കാദമിക്ക് തലത്തിലും ബൗദ്ധീകതലത്തിലും പ്രവര്‍ത്തിച്ച് പരിചയസമ്പന്നന്നായ അധ്യാപകനാണ്.
ആന്ധ്ര മേഡക് ജില്ലക്കാരാനാണ് അദ്ദേഹം. 30 വര്‍ഷം യൂണിവേഴ്‌സിറ്റി സര്‍വീസുള്ള അദ്ദേഹം 20 വര്‍ഷമായി കൊമേഴ്‌സ് ഫ്രൊഫസറായി സേവനമനുഷ്ടിക്കുകയാണ്. 2010 ല്‍ ആന്ധ്രാപ്രദേശിലെ മികച്ച അധ്യാപകനായി തെരെഞ്ഞെടുത്തിരുന്നു.ഉസ്മാനിയ യൂണിവേഴ്‌സിറ്റി പീസ് കമ്മറ്റി മെമ്പര്‍, ഐ.സി.എസ്.ആര്‍.ടീച്ചര്‍ ഫെലോ, മാനവശേഷി മന്ത്രാലയത്തിന്റെ ഇ-കണ്ടന്റ് റൈറ്റര്‍ ദേശീയ കമ്മീഷന്‍ അംഗം എന്നീ പദവികളും വഹിച്ചിരുന്നു.
ദേശീയ തലത്തിലും യൂണിവേഴ്‌സിറ്റി തലത്തിലും ഒട്ടേറെ സ്ഥാനങ്ങള്‍ വഹിച്ച അദ്ദേഹം നിരവധി പുസ്തകങ്ങളും പഠന ഗവേഷണ ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. യു.പി.എസ്.സി.അഡ്വസൈറയും പ്രവര്‍ത്തിച്ചിരുന്നു. ഇന്ത്യന്‍ കൊമേഴ്‌സ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ടാണ്.