city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Railway | കാസര്‍കോട്ട് നിന്ന് ന്യൂഡെല്‍ഹിയിലേക്കും ട്രെയിന്‍; ഒരു ദിവസത്തേക്ക് മാത്രം ഓടി ഒരു വണ്ടി

കാസര്‍കോട്: (www.kasargodvartha.com) റെയില്‍വേ മേഖലയില്‍ ഏറെ അവഗണിക്കപ്പെടുന്ന കാസര്‍കോട്ട് നിന്ന് തിരുവന്തപുരത്തേക്ക് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ ആരംഭിക്കുന്നതിന്റെ ആവേശത്തിനിടെ രാജ്യ തലസ്ഥാനത്തേക്കും കാസര്‍കോട്ട് നിന്ന് യാത്രക്കാരുമായി ഒരു ട്രെയിന്‍ യാത്ര പുറപ്പെട്ടു. പക്ഷേ, ഒറ്റത്തവണ മാത്രമാണ് ഈ ട്രെയിനിന്റെ സര്‍വീസ്.
         
Railway | കാസര്‍കോട്ട് നിന്ന് ന്യൂഡെല്‍ഹിയിലേക്കും ട്രെയിന്‍; ഒരു ദിവസത്തേക്ക് മാത്രം ഓടി ഒരു വണ്ടി

കര്‍ണാടക തിരഞ്ഞെടുപ്പിനായി പട്ടാളക്കാരുമായി എത്തിയ ഈ ട്രെയിന്‍ കുറച്ച് ദിവസങ്ങള്‍ കുമ്പള റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്നു. മടക്ക യാത്രയിലാണ് കാസര്‍കോട് നിന്ന് ഡെല്‍ഹി ഹസ്രത് നിസാമുദ്ദീനിലേക്ക് വണ്‍വേ പ്രത്യേക സര്‍വീസ് നടത്തിയത്. ട്രെയിന്‍ നമ്പര്‍ 06007 ഞായറാഴ്ച വൈകീട്ട് 5.05ന് കാസര്‍കോട്ട് നിന്ന് പുറപ്പെട്ടു. മൂന്നാം ദിവസമായ ചൊവ്വാഴ്ച ആറ് മണിക്ക് ഹസ്രത് നിസാമുദ്ദീനിലെത്തും.
           
Railway | കാസര്‍കോട്ട് നിന്ന് ന്യൂഡെല്‍ഹിയിലേക്കും ട്രെയിന്‍; ഒരു ദിവസത്തേക്ക് മാത്രം ഓടി ഒരു വണ്ടി

ഒരു എസി ത്രീ ടയര്‍ കോച്, 10- സ്ലീപര്‍ ക്ലാസ് കോചുകള്‍, 10- ജെനറല്‍ സെകന്‍ഡ് ക്ലാസ് കോചുകള്‍, രണ്ട് ലഗേജ് കം ബ്രേക് വാനുകള്‍ എന്നിവയാണ് കോചുകള്‍. മംഗ്‌ളുറു ജന്‍ക്ഷന്‍, സൂറത്കല്‍, ഉഡുപി, കുന്ദാപുര, മൂകാംബിക റോഡ് ബൈന്ദൂര്‍, ഭട്കല്‍ തുടങ്ങിയ ഇടങ്ങളില്‍ സ്റ്റോപ് ഉണ്ടായിരുന്നു. കാസര്‍കോട്ട് നിന്ന് ഒരു ദിവസത്തേക്ക് ആണെങ്കിലും ട്രെയിനുകള്‍ ആരംഭിക്കുന്നത് വലിയ സന്തോഷമാണെന്നും കാസര്‍കോടും റെയില്‍വേ ഭൂപടത്തില്‍ അധികൃതരുടെ മനസില്‍ ഇടം നേടുന്നത് നല്ലതാണെന്നും യാത്രക്കാര്‍ പറയുന്നു.

Keywords:  News, Kasargod, Kasaragod-News, Kerala News, Malayalam News, Hazrat Nizamuddin Railway Station, Special Train in Kasaragod, Government of India, One-way special train from Kasaragod to Hazrat Nizamuddin.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia