city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Programme | അഹ്സനീസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഒ കെ സൈനുദ്ദീന്‍ മുസ്ലിയാർ അനുസ്‌മരണ സമ്മേളനം വ്യാഴാഴ്ച കുമ്പള ശാന്തിപ്പള്ളത്ത്

കാസർകോട്: (KasargodVartha) പ്രമുഖ പണ്ഡിതനായിരുന്ന ഒ കെ സൈനുദ്ദീന്‍ മുസ്ലിയാരുടെ 22-ാം ആണ്ടിനോടനുബന്ധിച്ച് അഹ്സനീസ് അസോസിയേഷൻ ജില്ലാ കമിറ്റി സംഘടിപ്പിക്കുന്ന അനുസ്‌മരണ സമ്മേളനം ജനുവരി 11ന് വ്യാഴാഴ്ച കുമ്പള ശാന്തിപ്പള്ളത്ത് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉച്ചക്ക് 2:30ന് ജില്ലയിലെ മുഴുവൻ അഹ്സനിമാരും ഒരുമിച്ചു കൂടുന്ന അഹ്സനീസ് സംഗമം നടക്കും
  
Programme | അഹ്സനീസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഒ കെ സൈനുദ്ദീന്‍ മുസ്ലിയാർ അനുസ്‌മരണ സമ്മേളനം വ്യാഴാഴ്ച കുമ്പള ശാന്തിപ്പള്ളത്ത്

വൈകുന്നേരം അഞ്ച് മണിക്ക് മൗലീദ് പാരായണം നടക്കും. തുടർന്ന് നടക്കുന്ന ആണ്ടനുസ്മരണ പൊതു സമ്മേളനം സമസ്ത ജില്ലാ ഉപാധ്യക്ഷൻ സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ ഉദ്ഘാടനം ചെയ്യും. അഹ്‌മദ്‌ അബ്ദുല്ല അഹ്സനി ചെങ്ങാനി അനുസ്മരണ പ്രഭാഷണം നടത്തും. പേരോട് അബ്ദുർ റഹ്‌മാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തും.

വൈകാതെ ഒ കെ സൈനുദ്ദീന്‍ മുസ്ലിയാരുടെ ഓർമ പുസ്തകമായ 'തലമുറകളുടെ ഗുരുസാഗരം' അടിസ്ഥാനമാക്കി സംസ്ഥാന തല ബുക് ടെസ്റ്റ് മത്സരം സംഘടിപ്പിക്കാനും പദ്ധതിയുണ്ട്. മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന വിജയിക്ക് സൗജന്യ ഉംറ - മദീന സിയാറതിനും, രണ്ടാം സ്ഥാനം നേടുന്നവർക്ക് സൗജന്യ ഫാമിലി അജ്മീർ സിയാറതിനും, മൂന്നാം സ്ഥാനം നേടുന്നവർക്ക് സൗജന്യ അജ്മീർ സിയാറതിനും അവസരം നൽകും

വാർത്താസമ്മേളനത്തിൽ ജില്ല സെക്രടറി മുഹമ്മദലി അഹ്‌സനി, ഹസൻ അഹ്‌സനി, മൻശാദ് അഹ്‌സനി, ബാദുശ സഖാഫി മൊഗ്രാൽ എന്നിവർ സംബന്ധിച്ചു.

Keywords: News, Top-Headlines, Malayalam-News, Kasargod, Kasaragod-News, Kerala, Kerala-News, Press Meet, Mogral, Kumbala, Committee, O K Zainudheen Musliyar memorial programme at Kumbla on Thursday.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia