മരം മുറിച്ചു നീക്കുകയല്ല പറിച്ചു നടുകയാണ്
Nov 30, 2020, 17:26 IST
മംഗളൂറു: (www.kasargodvartha.com 30.11.2020) ഗവ. വെന്റ്‌ലോക് ആശുപത്രി വിപുലീകരണ ഭാഗമായി കെട്ടിടങ്ങള്‍ പണിയേണ്ട ഭൂമിയിലെ കൂറ്റന്‍ മരങ്ങള്‍ പിഴുതെടുത്ത് മറ്റൊരിടത്ത് നട്ട് മാതൃക. നാലു വൃക്ഷങ്ങളാണ് മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് ചുറ്റിലും കിളച്ച് വേരുകള്‍ക്ക് ഏറെ ക്ഷതമേല്‍ക്കാതെ പിഴുതെടുത്തത്.
ക്രെയിനുകളുടെ സഹായത്തോടെ ലോറികളില്‍ കയറ്റി പുതിയ കെട്ടിട സമുച്ചയ വളപ്പിന്റെ അരികില്‍ നടാനാണ് കൊണ്ടുപോയത്. ഞായറാഴ്ച രാവിലെ ആരംഭിച്ച ദൗത്യം 16 മണിക്കൂറിലാണ് പൂര്‍ത്തിയായത്.
ജീത് മിലന്‍ റോകെയുടെ നേതൃത്വത്തില്‍ പരിസ്ഥിതി, സ്മാര്‍ട് സിറ്റി ഉദ്യോഗസ്ഥര്‍ മോല്‍നോട്ടം വഹിച്ചു.
Keywords: Karnataka, News, Hospital, Top-Headlines, Not cutting down wood Transplanting
< !- START disable copy paste -->