city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Last Rites | ഗുജറാതില്‍ വാഹനാപകടത്തില്‍ മരിച്ച വ്യോമസേന ഉദ്യോഗസ്ഥന് വീരോചിത യാത്രാമൊഴി; സൈനിക ബഹുമതികളോടെ സംസ്‌കാരം

നീലേശ്വരം: (KasargodVartha) ഗുജറാതില്‍ വാഹനാപകടത്തില്‍ മരിച്ച വ്യോമസേനാ ഉദ്യോഗസ്ഥനും പള്ളിക്കര ലക്ഷ്മി നാരായണ ക്ഷേത്ര പരിസരത്തെ ഈയക്കാട്ട് ദാമോദരന്‍ - എന്‍ വി ലത ദമ്പതികളുടെ മകനുമായ ഉണ്ണി ദാമോദരന് (41) നാട് വീരോചിത യാത്രാ മൊഴി നല്‍കി. സൈനിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.

ഗുജറാതില്‍ നിന്നും മംഗ്ളൂറു വിമാനത്താവളം വഴി എത്തിച്ച മൃതദേഹം തിങ്കളാഴ്ച വൈകിട്ടോടെയാണ് നീലേശ്വരത്തെ മാര്‍കറ്റിലെത്തിയത്. ഇവിടെ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് പള്ളിക്കരയിലെ വീട്ടിലെത്തിച്ചത്.

തൃക്കരിപ്പൂര്‍ എംഎല്‍ എ എം രാജഗോപാല്‍, നീലേശ്വരം നഗരസഭാ ചെയര്‍പേഴ്സണ്‍ ടി വി ശാന്ത, മുന്‍ എം പി പി കരുണാകരന്‍, മുന്‍ എം എല്‍ എ കെ പി സതീഷ് ചന്ദ്രന്‍, നഗരസഭാ വൈസ് ചെയര്‍മാന്‍ പി പി മുഹമ്മദ് റാഫി, സ്റ്റാന്റിങ് കമിറ്റി ചെയര്‍മാന്‍ കെ പി രവീന്ദ്രന്‍, മുന്‍ നഗരസഭാ ചെയര്‍മാന്‍ കെ പി ജയരാജന്‍, കോണ്‍ഗ്രസ് നേതാവ് കെ പി കരുണാകരന്‍, കേരളാ കോണ്‍ഗ്രസ് നേതാവ് കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, ബി ജെ പി നേതാക്കളായ ടി രാധാകൃഷ്ണന്‍, പി യു വിജയന്‍, മോഹനന്‍, എന്നിവര്‍ അന്തിമോപചാരമര്‍പിച്ചു.


Last Rites | ഗുജറാതില്‍ വാഹനാപകടത്തില്‍ മരിച്ച വ്യോമസേന ഉദ്യോഗസ്ഥന് വീരോചിത യാത്രാമൊഴി; സൈനിക ബഹുമതികളോടെ സംസ്‌കാരം



നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും നൂറുകണക്കിനാളുകളാണ് എത്തിച്ചേര്‍ന്നത്. പൊതുദര്‍ശനത്തിന് ശേഷം തട്ടാച്ചേരി സമുദായ ശ്മശാനത്തില്‍ സംസ്‌കാരം നടത്തി. ഉയര്‍ന്ന വ്യോമസേനാ ഉദ്യോഗസ്ഥര്‍ മൃതദേഹത്തെ അനുഗമിച്ചിരുന്നു. മൃതദേഹത്തില്‍വെച്ച ദേശീയ പതാക സൈനിക ഉദ്യോഗസ്ഥന്‍ ഭാര്യ ഹരിതയ്ക്ക് കൈമാറിയപ്പോള്‍ അത് നൊമ്പരപ്പെടുത്തുന്ന കാഴ്ചയായിരുന്നു.

ജോലിസ്ഥലത്ത് വെച്ച് ഉണ്ണിയും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനത്തിന് കുറുകെ കഴിഞ്ഞ ദിവസം നായ ചാടിയപ്പോള്‍ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് പറയുന്നത്. അപകടത്തില്‍ ഉണ്ണിയുടെ സുഹൃത്തുക്കള്‍ക്കും പരുക്കേറ്റിരുന്നു. ആശുപത്രിയിലെത്തിച്ച ശേഷമാണ് ഉണ്ണി മരണത്തിന് കീഴടങ്ങിയത്.

Keywords: News, Kerala, Kerala, Kanhangad, Kasaragod-News, Top-Headlines, Deceased, Air Force, Officer, Body, Cremated, Colleagues, Last Rites, Funeral, Military Honors, Gujarat, Nileshwar: Deceased air force officer's body cremated.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia