city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Investigation | കൈവെട്ട് കേസ്: മഞ്ചേശ്വരത്ത് എൻഐഎ പരിശോധന; പ്രവീൺ നെട്ടാറു കൊലപാതക കേസിൽ 2 പേരെ കസ്റ്റഡിയിലെടുത്തു; സവാദിനെ തിങ്കളാഴ്ച കാസർകോട്ട് കൊണ്ടുവരും

കാസർകോട്: (KasargodVartha) തൊടുപുഴ ന്യൂമാൻ കോളജ് മലയാളം അധ്യാപകനായിരുന്ന ടി ജെ ജോസഫിന്റെ കൈ വെട്ടിമാറ്റിയ കേസുമായി ബന്ധപ്പെട്ട് മഞ്ചേശ്വരത്ത് എൻ ഐ എ പരിശോധന. കേസിലെ ഒന്നാം പ്രതി സവാദിനെ (27) ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നാണ് സൂചന.

അതേസമയം കര്‍ണാടക സുള്ള്യയിലെ യുവമോര്‍ച നേതാവ് പ്രവീണ്‍ നെട്ടാറുന്റെ കൊലപാതക കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയിട്ടുണ്ട്. ബെംഗ്ളൂറിൽ നിന്നുമെത്തിയ എൻഐഎ സംഘമാണ് രണ്ട് പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്. 2022 ജൂലൈയിലാണ് പ്രവീണ്‍ നെട്ടാറു കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് ആറ് പോപുലർ ഫ്രണ്ട് പ്രവർത്തകർ നേരത്തെ അറസ്റ്റിലായിരുന്നു.
  
Investigation | കൈവെട്ട് കേസ്: മഞ്ചേശ്വരത്ത് എൻഐഎ പരിശോധന; പ്രവീൺ നെട്ടാറു കൊലപാതക കേസിൽ 2 പേരെ കസ്റ്റഡിയിലെടുത്തു; സവാദിനെ തിങ്കളാഴ്ച കാസർകോട്ട് കൊണ്ടുവരും

അതേസമയം 2010ൽ നടന്ന കൈവെട്ടു കേസിലെ പ്രതിയായ സവാദ് 13 വർഷം ഒളിവിൽ കഴിഞ്ഞതിന് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നതിനാണ് കൊച്ചി എൻ ഐ എ മഞ്ചേശ്വരത്ത് അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നതെന്നാണ് അറിയുന്നത്. സവാദിനെ തിങ്കളാഴ്ച മഞ്ചേശ്വരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നാണ് വിവരം. ഏതാനും ആഴ്ചകൾക്കു മുമ്പ് കണ്ണൂർ മട്ടന്നൂരിൽ നിന്നാണ് എൻഐഎ അതീവ രഹസ്യമായി സവാദിനെ അറസ്റ്റു ചെയ്തത്.

മഞ്ചേശ്വരം സ്വദേശിനിയായ ഭാര്യയ്ക്കും രണ്ട് മക്കൾക്കും ഒപ്പം മട്ടന്നൂരിലെ വാടക വീട്ടിൽ താമസിക്കുന്നതിനിടയിലാണ് അറസ്റ്റ് നടന്നത്. വിവാഹം, ഒളിവു കേന്ദ്രം എന്നിവയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയെന്ന ലക്ഷ്യം വെച്ചാണ് എൻഐഎ പരിശോധന. ബെംഗളൂരു, കൊച്ചി എന്നിവിടങ്ങളിൽ നിന്നെത്തിയ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. പരിശോധന രഹസ്യമായി തുടരാനാണ് എൻഐഎ തീരുമാനം എന്നറിയുന്നു.

Keywords:  Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, NIA investigation about accused in Thodupuzha case.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia