city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദാഇശില്‍ ചേർന്നവരുമായി സമ്പർക്കം പുലർത്തിയതിന് യു എ ഇ നാടുകടത്തിയ കാസർകോട്ടെ ഏഴ് യുവാക്കളെ എൻ ഐ എ ചോദ്യം ചെയ്തു

കാസർകോട്: (www.kasargodvartha.com 06.01.2021) തൃക്കരിപ്പൂർ, പടന്ന ഭാഗങ്ങളിൽ നിന്ന് ദാഇശില്‍ ചേർന്ന് അഫ്ഘാനിസ്ഥാനിലേക്കും സിറിയയിലേക്കും പോയവരുമായി മൊബൈൽ ഫോണിൽ നിരന്തരം സമ്പർക്കം പുലർത്തിയ ഏഴു പേരെ യു എ ഇ നാടുകടത്തി.

ദാഇശില്‍ ചേർന്നവരുമായി സമ്പർക്കം പുലർത്തിയതിന് യു എ ഇ നാടുകടത്തിയ കാസർകോട്ടെ ഏഴ് യുവാക്കളെ എൻ ഐ എ ചോദ്യം ചെയ്തു

തൃക്കരിപ്പൂർ, പടന്ന സ്വദേശികളായ ഏഴ് യുവാക്കളെയാണ് യു എ ഇ സെക്യൂരിറ്റി വിഭാഗം പിടികൂടി മൂന്നു മാസം ജയിലിൽ പാർപിച്ച ശേഷം ഇന്ത്യയിലേക്ക് നാടുകടത്തിയത്. ഇവരെ എറണാകുളത്തെ എൻ ഐ എ ഓഫീസിൽ എത്തിച്ച് ചോദ്യം ചെയ്ത് പാസ്പോർടുകൾ പിടിച്ചെടുത്തതായി ഇൻ്റലിജൻസ് വൃത്തങ്ങൾ വെളിപ്പെടുത്തി.

ദാഇശില്‍ ചേർന്ന ഉടുമ്പുന്തലയിലെ റാശിദ് അബ്ദുല്ല, ഡോ. ഇജാസ് എന്നിവരുമായി യുവാക്കൾ മൊബൈൽ ഫോണിൽ ആശയ വിനിമയം നടത്തിയതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഇവരെ യു എ ഇ അറസ്റ്റ് ചെയ്തത്.

ശിക്ഷാ കാലാവധി പൂർത്തിയാക്കിയതിനെ തുടർന്ന് ഇവരെ പിന്നീട് ഇന്ത്യയിലേക്ക് നാടുകടത്തുകയായിരുന്നു. ഇന്ത്യയിലെ ദേശീയ അന്വേഷണ ഏജൻസികൾക്ക് വിവരങ്ങൾ കൈമാറുകയും ചെയ്തിരുന്നു.

കോഴിക്കോട് കരിപ്പൂരിലെയും കണ്ണൂരിലെയും വിമാനത്താവളങ്ങളിൽ ഇറങ്ങിയ ഏഴ് പേരെയും എൻ ഐ എ ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം പാസ്പോർടുകൾ പിടിച്ചെടുക്കുകയായിരുന്നു.

2016 ലാണ് ഇവർ റാശിദ് അബദുല്ലയുമായും, ഡോ. ഇജാസുമായും ഫോണിൽ സംസാരിച്ചത്. നാട്ടുകാരെന്ന നിലയിലായിരുന്നു ഇവരുമായി സംസാരിച്ചതെന്നാണ് യുവാക്കൾ എൻ ഐ എ യെ അറിയിച്ചിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസം നേടിയ ശേഷം യു എ ഇയിലെത്തിയ ഏഴ് പേരും നല്ല ജോലിയിൽ തുടരുന്നതിനിടയിലാണ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചതും ഇന്ത്യയിലേക്ക് നാടുകടത്തിയതും.

Keywords:  Kerala, News, Kasaragod, Dubai, Police, Passport, Youth, Top-Headlines, NIA interrogates seven Kasargod youths deported by UAE for having links with Daesh.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia