city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

New Year | കാസർകോട് നഗരത്തിൽ പുതുവത്സര ആഘോഷമൊരുക്കി കോലായ്‌യും ബിആർക്യു അസോസിയേഷനും; ഡിസംബർ 31ന് വൈകീട്ട് മുതൽ സംഗീത വിരുന്ന്

കാസർകോട്: (KasargodVartha) കാസർകോട് ഓൺ - സ്റ്റേജ് ലവേഴ്‌സ് അസോസിയേഷൻ യാർഡും (കോലായ്) ബിആർക്യു അസോസിയേഷനും സംയുക്തമായി നടത്തുന്ന പുതുവത്സരദിനാഘോഷ പരിപാടികൾ ഡിസംബർ 31 ന് കാസർകോട് പുലിക്കുന്നിലുള്ള സന്ധ്യാരാഗം ഓഡിറ്റോറിയത്തിൽ വൈകിട്ട് അഞ്ച് മണി മുതൽ അരങ്ങേറുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

New Year | കാസർകോട് നഗരത്തിൽ പുതുവത്സര ആഘോഷമൊരുക്കി കോലായ്‌യും ബിആർക്യു അസോസിയേഷനും; ഡിസംബർ 31ന് വൈകീട്ട് മുതൽ സംഗീത വിരുന്ന്

പ്രശസ്ത സൂഫി, ഗസൽ ഗായകർ സമീർ ബിൻസി-ഇമാം അസീസി ടീമിൻ്റെ സൂഫിയാനാ കലാമും, അനൂപ് നാരായണൻ നേതൃത്വം നൽകുന്ന കോളാമ്പി മ്യൂസികൽ ബാൻഡിന്റെ ഗാനമേളയും ഉണ്ടായിരിക്കും. രാത്രി 12 മണിക്ക് വെറുപ്പിൻ്റെ പ്രതീകത്തെ കത്തിച്ചു കളയുന്ന ചടങ്ങ് നടക്കും. പദ്മശ്രീ ഹരേക്കള ഹജ്ജബ്ബയ്ക്ക് 'കർമശ്രീ', നാടകാചാര്യനായ കെ എച് മുഹമ്മദിന് എൻ എൻ പിള്ള 'നാടകശ്രീ', നാങ്കി മുഹമ്മദലിക്ക് 'പ്രചോദനശ്രീ' പട്ടവും നൽകി അനുമോദിക്കും.

വാർത്താസമ്മേളനത്തിൽ പ്രോഗ്രാം കമിറ്റി ചെയർമാൻ ഉമർ പാണലം, കൺവീനർ സ്കാനിയ ബെദിര, ഫൈനാൻസ് കമിറ്റി ചെയർമാൻ മുഹമ്മദ് മുസ്ത്വഫ, അശ്‌റഫ് പി ബി, സലാം കുന്നിൽ, സുബൈർ സ്വാദിഖ്, ബശീർ പടിഞ്ഞാർമൂല, അബു പാണലം, ഹനീഫ് തുരുത്തി, അസ്നാർ തോട്ടുംഭാഗം പങ്കെടുത്തു.

Keywords: Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, December, New Year, Celebration, New Year's Day celebration in Kasaragod city on 31st December.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia