New Com Indians | ഓൺലൈൻ മാധ്യമങ്ങളുടെ കൂട്ടായ്മയായ കോം ഇൻഡ്യയ്ക്ക് പുതിയ ഭാരവാഹികൾ; സാജ് കുര്യന്‍ പ്രസിഡന്റ്, കെ കെ ശ്രീജിത് സെക്രടറി, കെ ബിജുനു ട്രഷറര്‍; കാസർകോട് വാർത്ത ന്യൂസ് എഡിറ്റർ കുഞ്ഞിക്കണ്ണന്‍ മുട്ടത്ത് വൈസ് പ്രസിഡന്റ്
Jan 22, 2024, 17:07 IST
കൊച്ചി: (KasargodVartha) സ്വതന്ത്ര ഓൺലൈൻ മാധ്യമങ്ങളുടെ കൂട്ടായ്മയായ കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ ഇൻഡ്യയുടെ (കോം ഇൻഡ്യ) പ്രസിഡൻ്റായി സാജ് കുര്യനെയും (സൗത് ലൈവ്), ജെനറൽ സെക്രടറിയായി കെ കെ ശ്രീജിത്തിനെയും (ട്രൂവിഷൻ ന്യൂസ്), ട്രഷററായി ബിജുനു (കേരള ഓൺലൈൻ) വിനെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: വൈസ് പ്രസിഡൻ്റ് - കുഞ്ഞിക്കണ്ണന്‍ മുട്ടത്ത് (കാസർകോട് വാര്‍ത്ത), ജോ. സെക്രടറി കെ ആര്‍ രതീഷ് (ഗ്രാമജ്യോതി)
കൊച്ചി ഐഎംഎ ഹോളിൽ ചേർന്ന വാർഷിക പൊതുയോഗത്തിലാണ് പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തത്. പുതുതായി കോം ഇൻഡ്യയിൽ അംഗമാകാൻ ആഗ്രഹിക്കുന്ന ന്യൂസ് പോർടലുകൾക്ക് admin(at)comindia(dot)org, 4comindia(at)gmail(dot)com എന്ന വിലാസത്തിൽ അപേക്ഷ അയക്കാവുന്നതാണ്. സംഘടന നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾക്ക് വിധേയമായാണ് അംഗത്വം നൽകുക.
നാഷണൽ നെറ്റ് വർകിൻ്റെ ഭാഗമായ മലയാളത്തിലെ ഓൺലൈൻ മാധ്യമങ്ങൾക്ക് അപേക്ഷകളുടെ അടിസ്ഥാനത്തിൽ അംഗത്വം നൽകാനും യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിൻ്റെ അംഗീകാരമുള്ള ഓൺലൈൻ മാധ്യമങ്ങളുടെ കൂട്ടായ്മയാണ് കോം ഇൻഡ്യ. മുൻ വൈസ്ചാൻസറും ചരിത്രകാരനുമായ കെ കെ എൻ കുറുപ്പ് ചെയർമാനായ ഏഴ് അംഗ ഗ്രീവൻസ് കൗസിലും കോം ഇൻഡ്യയുടെ ഭാഗമായുണ്ട്. പ്രമുഖ അഭിഭാഷകരും വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥര്യം ഉൾപ്പെടുന്ന പ്രത്യേക ലീഗൽ സെലിന് രൂപം നൽകാനും കോം ഇൻഡ്യ വാർഷിക ജെനറൽ ബോഡി തീരുമാനിച്ചു.
യോഗത്തിൽ വിന്‍സെന്റ് നെല്ലിക്കുന്നേൽ അധ്യക്ഷനായി. അബ്ദുല്‍ മുജീബ് പ്രവർത്തന റിപോർടും കെ കെ ശ്രീജിത് വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. കാസർകോട് വാർത്ത ഉൾപെടെ 31 ന്യൂസ് പോർടലുകളാണ് നിലവിൽ കോം ഇൻഡ്യയിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്.
കോം ഇന്ത്യയിൽ രജിസ്റ്റർ ചെയ്യപ്പെട്ട ന്യൂസ് പോർടലുകൾ:
1. സൗത്ത് ലൈവ്
2. മറുനാടന്‍ മലയാളി
3. സത്യം ഓണ്‍ലൈന്‍
4. ഡൂള്‍ ന്യൂസ്
5. മലയാളി വാര്‍ത്ത
6. എക്‌സ് പ്രസ് കേരള
7. അഴിമുഖം
8. കെ വാര്‍ത്ത
9. കേരള ഓണ്‍ലൈന്‍ ന്യൂസ്
10. ട്രൂവിഷന്‍ ന്യൂസ്
11. കാസർകോട് വാര്‍ത്ത
12. ബിഗ് ന്യൂസ് ലൈവ്
13. വൈഗ ന്യൂസ്
14. ഗ്രാമജോതി
15. ഈസ്റ്റ് കോസ്റ്റ് ഡയ്‌ലി
16. ജനപ്രിയം ടി വി
17. മെട്രോ മാറ്റ് നി
18. ഫിനാന്‍ഷ്യല്‍ വ്യൂവ്‌സ്
19. മറുനാടന്‍ ടി.വി
20. മലയാളി ലൈഫ്
21. ബ്രിട്ടീഷ് മലയാളി
22. മൂവി മാക്‌സ്
23. ബിഗ് ന്യൂസ് കേരള
24. ഷെയര്‍ പോസ്റ്റ്
25. ലോക്കല്‍ ഗ്ലോബ്
26. ബിഗ് ന്യൂസ് കേരള
27. ഷെയര്‍ പോസ്റ്റ്
28. വണ്‍ ഇന്ത്യ
29. മലബാർ ന്യൂസ്
30. മലബാറി ന്യൂസ്
31. പത്തനംതിട്ട മെട്രോ ടിവി
Keywords: News. Kerala, Kochi, Com India, Kochi, Malayalam News, Online Media, Bearer, New office bearers for Com India.
< !- START disable copy paste -->