കാസർകോട് വികസന പാകേജിൽ 5 സർകാർ ആശുപത്രികൾക്ക് പുതിയ ബ്ലോക്; 7.7 കോടിയുടെ ഭരണാനുമതി; നിർമാണം ഉടൻ
May 24, 2021, 21:36 IST
കാസർകോട്: (www.kasargodvartha.com 24.05.2021) വിവിധ ആരോഗ്യ കേന്ദ്രങ്ങൾ ആർദ്രം നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി കാസർകോട് വികസന പാകേജിൽ ഉൾപെടുത്തി ജില്ലയിലെ ജില്ലയിലെ അഞ്ച് സർകാർ ആശുപത്രികൾക്ക് പുതിയ ബ്ലോക് നിർമിക്കുന്നു. അംഗടിമൊഗർ പി എച് സി, മൗക്കോട് എഫ് എച് സി, ഉദുമ എഫ് എച് സി, മടിക്കൈ എഫ് എച് സി, എണ്ണപ്പാറ എഫ് എച് സി എന്നീ ആശുപത്രികൾക്ക് ബ്ലോക് ഒരുങ്ങുന്നത്.
ഒപി മുറികൾ, ഒബ്‌സർവേഷൻ മുറികൾ, ഡെന്റൽ ഒപി, സ്‌പെഷ്യൽ ഒപി, ഒപി രജിസ്‌ട്രേഷൻ കൗണ്ടർ, ഡ്രസിംഗ് റൂം, ലാബ്, ബ്രസ്റ്റ് ഫീഡിംഗ് റൂം, ഫാർമസി തുടങ്ങിയവ ഒരുക്കും. പൊതുജനങ്ങളെ ഒപി ബ്ലോകിലേക്ക് വരുന്ന രോഗികളിൽ നിന്ന് അകറ്റി നിർത്തുന്നതിന് കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പബ്ലിക് ഹെൽത് ഡിവിഷൻ സംവിധാനം ഒരുക്കും.
പുത്തിഗെ പഞ്ചായത്തിലെ അംഗടിമൊഗർ പി എച് സിക്ക് 85 ലക്ഷം രൂപയും വെസ്റ്റ് എളേരി പഞ്ചായത്തിലെ മൗക്കോട് എഫ് എച് സിക്കായി 75 ലക്ഷം രൂപയും മടിക്കൈ ഗ്രാമപഞ്ചായത്തിലെ മടിക്കൈ എഫ് എച് സിക്കായി 3.30 കോടി രൂപയും ഉദുമ ഗ്രാമപഞ്ചായത്തിലെ ഉദുമ എഫ് എച് സിക്ക് ഒരു കോടി രൂപയും കോടോം-ബേളൂർ ഗ്രാമപഞ്ചായത്തിലെ എണ്ണപ്പാറ എഫ് എച് സിക്ക് 1.80 കോടി രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്. ആകെ 7.7 കോടിയുടെ പ്രവൃത്തികൾക്കാണ് ഭരണാനുമതിയായത്.
അംഗടിമൊഗറിലും എണ്ണപ്പാറയിലും പൊതുമരാമത്ത് വകുപ്പ് എക്‌സി. എഞ്ചിനിയർ ആണ് പദ്ധതി നടപ്പാക്കുന്നത്. മൗക്കോട്, മടിക്കൈ, ഉദുമ എന്നീ ആരോഗ്യ കേന്ദ്രങ്ങളിൽ എൽഐഡി ആൻഡ് ഡബ്ല്യു വിഭാഗം എക്‌സിക്യുടീവ് എഞ്ചിനീയറുടെ മേൽനോട്ടത്തിലായിരിക്കും പദ്ധതി. കാസർകോട് വികസന പാകേജ് ജില്ലാതല കമിറ്റിയാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്. പ്രവൃത്തികൾ ഉടൻ ടെൻഡർ ചെയ്ത് ആരംഭിക്കുന്നെന്ന് സ്‌പെഷ്യൽ ഓഫീസർ ഇ പി രാജമോഹൻ അറിയിച്ചു.
Keywords: Kerala, News, Kasaragod, Health-Department, Health, Development project, Govt.Hospitals, PHC, Top-Headlines, New block for 5 government hospitals in Kasargod development package; 7.7 crore administrative sanction; Construction soon.
< !- START disable copy paste -->