city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Reply to Police | ഗതാഗത നിയമങ്ങൾ ലംഘിക്കാൻ കാരണം ഇതാണ്; പൊലീസിന് മുന്നിലെത്തിയത് വിചിത്ര ന്യായങ്ങൾ!

ന്യൂഡെല്‍ഹി: (www.kasargodvartha.com) 'കാമുകി കാത്തിരിക്കുന്നു', 'ലൈസന്‍സ് പട്ടി കടിച്ചുകീറി', 'സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ കഴിയില്ല', നിയമലംഘനത്തിനുള്ള പിഴയില്‍ നിന്ന് രക്ഷപ്പെടാന്‍ ക്രിയാത്മകമായ ഒഴികഴിവുകള്‍ പങ്കിടാന്‍ ഡെല്‍ഹി പൊലീസ് വെള്ളിയാഴ്ച ട്വീറ്റ് ചെയ്തതോടെ ഇത്തരത്തിലുള്ള രസകരമായ നിരവധി മറുപടികളാണ് ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ നിരത്തിയത്.
   
Reply to Police | ഗതാഗത നിയമങ്ങൾ ലംഘിക്കാൻ കാരണം ഇതാണ്; പൊലീസിന് മുന്നിലെത്തിയത് വിചിത്ര ന്യായങ്ങൾ!

ട്രാഫിക് നിയമലംഘനം തങ്ങളുടെ കുറ്റകരമായ പ്രവൃത്തിയാണെന്ന് പല സോഷ്യല്‍ മീഡിയ ഉപയോക്താക്കളും വിശ്വസിക്കുന്നു. ഇക്കാര്യം അവര്‍ ട്രാഫിക് പൊലീസിനോട് വ്യക്തമാക്കുകയും ചെയ്തു.

'നിയമങ്ങള്‍ ലംഘിച്ചതിന് ശേഷം ട്രാഫിക് പൊലീസിന് നിങ്ങള്‍ നല്‍കിയ ഏറ്റവും ക്രിയാത്മകമായ ഒഴികഴിവുകള്‍ എന്തൊക്കെയാണ്?' പൊലീസ് ട്വീറ്റ് ചെയ്തു. മറുപടികള്‍ രസകരവും തമാശയും നിറഞ്ഞതായിരുന്നു.

'സര്‍, കാമുകി കാത്തിരിക്കുന്നു, സമയത്ത് ചെന്നില്ലെങ്കില്‍ അവള് തേച്ചിട്ട് പോകും' ഇത് എല്ലാ സമയത്തും ഏല്‍ക്കുന്ന നമ്പരാണ്' ഒരു ഉപയോക്താവ് എഴുതി. 'സര്‍, ആദ്യമായിട്ടാണ്, ഇനി സംഭവിക്കില്ല,' മറ്റൊരാള്‍ കുറിച്ചു. 'സര്‍, ഞങ്ങള്‍ കോളേജില്‍ പോയിട്ട് വരുകയാണ്, കയ്യില്‍ കാശില്ല' ഉപയോക്താവായ സൗരഭ് ശ്യാമള്‍ എഴുതി.

'സര്‍, അമ്മയ്ക്ക് സുഖമില്ല, മരുന്ന് വാങ്ങാന്‍ പോവുകയാണ്, പെട്ടെന്ന് ഇറങ്ങിയത് കൊണ്ടാണ് ഹെല്‍മറ്റ് എടുക്കാത്തത്,' മറ്റൊരു ഉപയോക്താവ് തന്റെ അനുഭവം പങ്കുവെച്ചു. ചിലര്‍ അവരുടെ സുഹൃത്തുക്കളോ പ്രിയപ്പെട്ടവരോ ഉപയോഗിക്കുന്ന ഒഴികഴിവുകളും പങ്കിട്ടു. 'സാര്‍, ഭാര്യ കാമുകനൊപ്പം കറങ്ങിനടക്കുന്നു,' മറ്റൊരു ഉപയോക്താവ് സുഹൃത്തിന്റെ അനുഭവം പങ്കിട്ടു. ഡെല്‍ഹി പോലീസിന്റെ പെരുമാറ്റത്തെക്കുറിച്ചും ചില ഉപയോക്താക്കള്‍ പരാതിപ്പെട്ടു.

'ദയവായി കൊണാട്ട് പ്ലേസിന് സമീപത്ത് ഡ്യൂടിയിലുള്ള ട്രാഫിക് പൊലീസിനെ ശ്രദ്ധിക്കുക. അയാള്‍ എപ്പോഴും പെറ്റി അടിക്കാനോ, റെഡ് ലൈറ്റ് ജമ്പിന്റെ പേരില്‍ ഭീഷണിപ്പെടുത്താനോ ശ്രമിക്കുന്നു. നമ്മളങ്ങനെ ചെയ്തില്ലെങ്കിലും അദ്ദേഹം വെറുതെ വിടില്ല,' ഒരു ഉപയോക്താവ് കുറിച്ചു.

ആളുകള്‍ പറയുന്ന ഏറ്റവും സാധാരണമായ ഒഴികഴിവുകള്‍, 'കുട്ടികളെ സ്‌കൂളില്‍ വിടുകയാണ്' തുടങ്ങിയ കുടുംബവുമായി ബന്ധപ്പെട്ടതാണെന്ന് ഡെല്‍ഹി ട്രാഫിക് പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോർട് ചെയ്തു. 'ഗുരുതരമായ നിയമലംഘനമാണെങ്കില്‍ 'ആരെയെങ്കിലും കാണാന്‍ ആശുപത്രിയില്‍ പോകുന്നു' എന്നും ഫോണില്‍ സംസാരിക്കുകയാണെങ്കില്‍, അത് അവരുടെ ബോസ് ആണെന്നും ഞങ്ങളോട് പറയും. ഹെല്‍മറ്റ് ഇല്ലാതെ ഇരുചക്രവാഹനങ്ങള്‍ ഓടിച്ചതിന് പിടിക്കപ്പെടുമ്പോള്‍, ഇവിടെ അടുത്താണ് താമസിക്കുന്നതെന്ന് പറയും', അദ്ദേഹം കൂട്ടിച്ചേർത്തു.

Keywords:  New Delhi, India, News, Top-Headlines, Police, Traffic, Comments, Social-Media, Netizens on most creative excuses for traffic violations.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia