city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Obituary | കാസർകോട് സ്വദേശി യു എ ഇയിൽ മരിച്ചു

ദുബൈ: (KasargodVartha) കാസർകോട് സ്വദേശി റാസൽഖൈമയിൽ മരിച്ചു. തായലങ്ങാടിയിലെ അബ്‌ദുൽ ഖാദർ (68) ആണ് മരിച്ചത്. മാസങ്ങൾക്ക് മുമ്പാണ് മക്കളെ സന്ദർശിക്കാനായി ഇദ്ദേഹം റാസൽഖൈമയിൽ എത്തിയത്. ദീർഘകാലം ഖത്വറിൽ പ്രവാസിയായിരുന്നു. മാർസ് ജെനറൽ ട്രേഡിംഗ് കംപനിയിൽ കൊമേർഷ്യൽ മാനജരായും ഏറെക്കാലം പ്രവർത്തിച്ചിട്ടുണ്ട്.

Obituary | കാസർകോട് സ്വദേശി യു എ ഇയിൽ മരിച്ചു

തായലങ്ങാടിയിലെ പരേതനായ മുഹമ്മദ് കുഞ്ഞി ഹാജിയുടെ മകനാണ്. ഭാര്യ: റാബിയ എൻ ബി. മക്കൾ: മുഹമ്മദ് ശഫ്‌റി, അബ്ദുല്ല റശറി, ആഇശത് റംസിയ. മരുമക്കൾ: ശഫ്ഖത്‌ ബശീർ (ദുബൈ), ഡോ. നുഹ്‌മ, റിസാസ (എംബിബിഎസ് വിദ്യാർഥിനി). മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

സഹോദങ്ങൾ: അബ്ദുർ റഹ്‌മാൻ, ശകൂർ, ഹനീഫ്, മറിയം ബീവി, പരേതനായ അബ്ദുല്ല, മൊയ്ദീൻ കുഞ്ഞി. സ്പോർട്‌സ് കൗൺസിൽ മുൻ ജില്ലാ പ്രസിഡന്റും പ്രമുഖ വ്യവസായിയുമായിരുന്ന തളങ്കര തെരുവത്തെ പരേതനായ എൻ എ സുലൈമാൻ ഭാര്യാസഹോദരനാണ്.

Keywords: Top-Headlines, Kasargod, Kasaragod-News, UAE, Kerala, Kerala-News, Obituary, Dubai, Died, Native of Kasaragod died in UAE.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia