city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Youth League | യൂത് ലീഗ് യൂത് മാർചിന് തൃക്കരിപ്പൂരിൽ ഉജ്വല തുടക്കം; മുനവ്വറലി ശിഹാബ് തങ്ങൾ പതാക കൈമാറി

കാസർകോട്: (KasargodVartha) വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ എന്ന മുദ്രവാക്യമുയർത്തി മുസ്ലിം യൂത് ലീഗ് ജില്ലാ കമിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന യൂത് മാർചിന് തൃക്കരിപ്പൂരിൽ തുടക്കം കുറിച്ചു. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ജാഥാ ക്യാപ്റ്റൻ അസീസ് കളത്തൂരിന് പതാക കൈമാറി.

  
Youth League | യൂത് ലീഗ് യൂത് മാർചിന് തൃക്കരിപ്പൂരിൽ ഉജ്വല തുടക്കം; മുനവ്വറലി ശിഹാബ് തങ്ങൾ പതാക കൈമാറി



ഉദ്ഘാടന സമ്മേളനത്തിൽ പ്രസിഡണ്ട് അസീസ് കളത്തൂർ അധ്യക്ഷത വഹിച്ചു. ജെനറൽ സെക്രടറി സഹീർ ആസിഫ് സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർ സി ടി അഹ്‌മദ്‌ അലി, സെക്രടറി ശാഫി ചാലിയം, എം എസ് എഫ് സംസ്ഥാന പ്രസിഡണ്ട് പി കെ നവാസ് എന്നിവർ പ്രഭാഷണം നടത്തി.

ജില്ലാ ലീഗ് പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി, എ അബ്ദുർ റഹ്‌മാൻ, എൻ എ നെല്ലിക്കുന്ന് എംഎൽഎ, വി കെ പി ഹമീദലി , പി എം മുനീർ ഹാജി, അശ്‌റഫ് എടനീർ, ടി സി എ റഹ്മാൻ, എ ജി സി ബശീർ, കെ ഇ എ ബക്കർ , അഡ്വ. എൻ എ ഖാലിദ്, കെ.അബ്ദുല്ല കുഞ്ഞി ചെർക്കള, ഹാരിസ് ചൂരി, പി കെ സി റൗഫ് ഹാജി, സത്താർ വടക്കുമ്പാട്, യൂസഫ് ളളുവാർ, വി കെ ബാവ, അസ് ലം പടന്ന, യൂസഫ് ഉളുവാർ, എം ബി ശാനവാസ്, ശിഹാബ് മാസ്റ്റർ, എം എ നജീബ്, എ മുഖ്താർ, ഹാരിസ് തായൽ, ശംസുദീൻ ആ വിയിൽ , ഹാരിസ് അങ്കകളരി, റഫീഖ് കേളോട്ട്, എം പി നൗഷാദ്, നൂറുദ്ദീൻ ബെളിഞ്ചം, എസ് കുഞ്ഞാ ഹമ്മദ്, വിവി അബ്ദുല്ല, എം എസ് എഫ് നേതാക്കളായ അനസ് എതിർ ത്തോട്, ഇർഷാദ് മൊഗ്രാൽ, സയ്യിദ് താഹ തങ്ങൾ, സവാദ് അംഗടിമുഗർ, ഷാഹിദ റഷീദ , ഷഹാന കുണിയ, സലീൽ പടന്ന, വി പി പി ശുഹൈബ്, ബി എം മുസ്തഫ, സിദ്ദീഖ് സന്തോഷ് നഗർ, നദീർ കൊത്തിക്കാൻ , ഹാരിസ് ബെദിര, സിദ്ദീഖ് ദണ്ഡ ഗോളി, മുജീബ് തൃക്കരിപ്പൂർ , ശരീഫ് മാടക്കൽ , ഷംസീർ തൃക്കരിപ്പൂർ , ടി എസ് നജീബ്, ശിഹാബ് വലിയ പറമ്പ്, മെഹബൂബ് ആയിറ്റി, ശിഹാബ് വലിയ പറമ്പ് തുടങ്ങിയവർ സംബന്ധിച്ചു.

തൃക്കരിപ്പൂരിൽ നിന്നും കാൽനടയായി വരുന്ന ജാഥ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം നവം 30 ന് ഉപ്പളയിൽ സമാപിക്കും. 7000 തിരെഞ്ഞെടുക്കപ്പെട്ട പ്രവർത്തകർ ജാഥയുടെ ഭാഗമാവും.

Keywords:  News, Top-Headlines, Malayalam-News, Kasargod, Kasaragod-News, Kerala, Kerala-News, Youth League, Muslim League, Muslim Youth League's youth march begins

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia