Found Dead | മുസ്ലിം ലീഗ് വനിതാ പഞ്ചായത് അംഗത്തെ മരിച്ച നിലയിൽ കണ്ടെത്തി; ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു
Jan 8, 2024, 14:13 IST
കാസർകോട്: (KasargodVartha) മുസ്ലിം ലീഗ് പഞ്ചായത് അംഗത്തെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. മൊഗ്രാൽ പുത്തൂർ പഞ്ചായതിലെ മൂന്നാം വാർഡ് അംഗം മൊഗർ ദിഡ്പയിലെ പുഷ്പ (45) ആണ് മരിച്ചത്. മൊഗ്രാൽ പുത്തൂർ കോട്ടക്കുന്ന് ചെന്ന്യാകുളത്തെ ക്വാർടേഴ്സിന് സമീപമാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെ റോഡരികിൽ വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.
ഉടൻ തന്നെ നാട്ടുകാർ പൊതുപ്രവർത്തകനായ ഫാറൂഖിന് വിവരം അറിയിക്കുകയും ഇദ്ദേഹം അക്ഷയ് എന്ന ഓടോറിക്ഷ ഡ്രൈവറെയും കൂട്ടി ഉടൻ കാസർകോട് ജെനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ബന്ധുക്കളും മുസ്ലിം ലീഗ് നേതാക്കളും നാട്ടുകാരും ആശുപത്രിയിൽ എത്തിക്കൊണ്ടിരിക്കുകയാണ്. മുസ്ലിം ലീഗിന്റെ സ്വതന്ത്ര സ്ഥാനാർഥിയായിരുന്നു പുഷ്പ. അസുഖത്തെ തുടർന്ന് രണ്ട്‍ വർഷത്തോളമായി ചികിത്സയിലായിരുന്നു.

മാധവനാണ് ഭർത്താവ്. മക്കൾ: ശരത്, സൗമിനി, സുരാജ്. വിദ്യാനഗർ കോപ്പ സ്വദേശനിയായിരുന്നു. മുസ്ലിം ലീഗിന്റെ ബൈതുറഹ്‌മയിൽ ഇവർക്ക് മൊഗ്രാൽ പുത്തൂരിൽ വീട് നിർമിച്ച് നൽകിയിരുന്നു. അതിന് ശേഷമാണ് മൊഗറിൽ താമസം തുടങ്ങിയത്.