Court Verdict | 'അനാശാസ്യ പ്രവൃത്തിക്ക് വിസമ്മതിച്ചു'; കോഴിക്കോട്ട് വിദ്യാർഥിയെ കുത്തിക്കൊന്ന കേസിൽ കാസർകോട് സ്വദേശിക്ക് ജീവപര്യന്തം കഠിന തടവ്
Dec 20, 2023, 12:04 IST
കോഴിക്കോട്: (KasaragodVartha) കോഴിക്കോട്ട് വിദ്യാർഥിയെ കുത്തിക്കൊന്ന കേസിൽ കാസർകോട് സ്വദേശിക്ക് ജീവപര്യന്തം കഠിന തടവും 50,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ശംസുദ്ദീനെ (39) യാണ് കോഴിക്കോട് പോക്സോ കോടതി ജഡ്‌ജ് കെ പ്രിയ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി തടവുശിക്ഷ അനുഭവിക്കണം. മറ്റു രണ്ട് കുട്ടികളെ ഉപദ്രവിച്ചുവെന്ന കേസിലും പ്രതിയെ കോടതി നാല് വർഷം തടവിന് ശിക്ഷിച്ചിട്ടുണ്ട്.
2017 ജൂലൈ 14ന് കോഴിക്കോട് ജില്ലയിലെ ഒരു സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയും മാനന്തവാടി കാരക്കാമൂല ചിറയിൽ മമ്മൂട്ടിയുടെ മകനുമായ അബ്ദുൽ മാജിദ് (13) കൊല്ലപ്പെട്ട കേസിലാണ് ശിക്ഷ വിധിച്ചത്. അനാശാസ്യ പ്രവൃത്തിക്ക് കുട്ടി വിസമ്മതിച്ചതിനും ലൈംഗിക അതിക്രമം വീട്ടിലും അധികൃതരെയും അറിയിക്കുമെന്ന് പറഞ്ഞതിലുമുള്ള വിരോധത്തിലുമാണ് മാജിദിനെ ശംസുദ്ദീൻ കൊലപ്പെടുത്തിയതെന്നാണ് കേസ്.
സംഭവ ദിവസം മദ്രസ പഠനം ഇല്ലാത്തതിനാല്‍ വെള്ളിയാഴ്ച രാവിലെ 7.30 മണിയോടെ സ്‌കൂളിലേക്ക് വരികയായിരുന്ന മാജിദിനെ ശംസുദ്ദീന്‍ കൈകള്‍ പിന്നിലേക്ക് പിടിച്ച് വലിച്ചിഴച്ച് കൊണ്ടുപോകാന്‍ ശ്രമിക്കുകയും കുതറിയപ്പോൾ വയറിന് മുകളിലായി പിച്ചാത്തി കൊണ്ട് കുത്തുകയുമായിരുന്നുവെന്ന് പ്രോസിക്യൂഷൻ വാദിച്ചു. 10 സെന്റീമീറ്ററിലധികം ആഴത്തില്‍ കുത്തേറ്റ മാജിദിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട ശംസുദ്ദീനെ പിന്നീട് ആളുകള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സമീപത്ത് നിന്ന് പിടികൂടുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ 13 നും 14 നും ഇടയിലുള്ള കുട്ടികളെയും ഇയാൾ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാന്‍ ശ്രമിച്ചതായി പൊലീസ് കണ്ടെത്തുകയും പ്രത്യേകം കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. ഈ കേസിലാണ് നാല് വർഷം തടവിന് ശിക്ഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂടർ കെ സുനിൽകുമാർ ഹാജരായി. ചേവായൂർ ഇൻസ്പെക്ടർ ആയിരുന്ന കെ കെ ബിജുവാണ് കുറ്റപത്രം സമർപിച്ചത്.
< !- START disable copy paste -->

Keywords; News, Malayalam, Kozhicode, Kerala, Police Station, Adoor, Court, Four years, Murder Accused Gets Life Imprisonment