ജപാനിൽ പരീക്ഷിച്ചു വിജയിച്ച മിയാ വാകി ഇനി ബേക്കലിലും; പദ്ധതി നടപ്പാക്കുന്നത് കോട്ട പണിത് 370-ാം വർഷത്തിൽ
Jan 1, 2021, 15:58 IST
ബേക്കൽ: (www.kasargodvartha.com 01.01.2021) ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ നിലേശ്വരത്തെ 'ജീവന'വുമായി സഹകരിച്ച് ബേക്കലില്‍ സൃഷ്ടിക്കുന്ന മിയാവാക്കി വനത്തിനും കെ എസ് ടി പി റോഡിന് ഇരു വശത്തും മരങ്ങള്‍ നടുന്നതിന്റെയും ഉല്‍ഘാടനം ബേക്കലില്‍ നടന്നു.
ബേക്കല്‍ കോട്ട പണിത് 370-ാം വര്‍ഷം തികച്ചതിന്റെ പ്രതീകമായി ഡി ടി പി സി 370 വൃക്ഷതൈകള്‍ ബേക്കല്‍ ജംഗ്ഷനും കോട്ടക്കുന്നിനും ഇടയില്‍ മിയാ വാകി ഫോറസ്റ്റിന്റെ മാതൃകയിലായി റോഡിനിരുവശത്തും മരങ്ങള്‍ വെച്ച് പിടിപ്പിക്കും.
നാടന്‍ മരങ്ങള്‍ അടുത്തടുത്ത് വെച്ച് ഇടതൂര്‍ന്ന വനങ്ങള്‍ ഉണ്ടാക്കുന്ന ജപ്പാനില്‍ തുടങ്ങിയ മിയാ വാകി വനങ്ങള്‍ സാധാരണ മരങ്ങളെക്കാള്‍ 10 ശതമാനം കൂടുതല്‍ വളര്‍ച്ചയും 3 വര്‍ഷത്തിന് ശേഷം പരിപാലനം ആവശ്യമില്ലാത്തതുമാണ്. ഡി ടി പി സി കോട്ടക്കുന്ന് ജംഗ്ഷന്‍ സൗന്ദര്യവല്‍ക്കരണ പദ്ധതിയിലുള്‍പ്പെടുത്തി ജനകീയ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു അതീവ താല്‍പര്യത്തോടെ നിര്‍ദേശിച്ച പദ്ധതി ഡി ടി പി സി, ബി ആര്‍ ഡി സി എന്നിവയുടെ നേതൃത്വത്തിലാണ് നടന്ന് വരുന്നത്. ഇതിലേക്ക് ആവശ്യമായ തൈകള്‍ കടിഞ്ഞിമൂലയുടെ ജീവനം പദ്ധതിയില്‍ നിന്നും സൗജന്യമായി നല്‍കി. പുതുവത്സര ദിനത്തില്‍ രാവിലെ ജില്ലാ കലക്ടറും ബി ആര്‍ ഡി സി എം ഡിയുമായ ഡോ. ഡി സജിത് ബാബു തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രാദേശിക കര്‍ഷക ശാസ്ത്രജ്ഞന്‍ ദിവാകരന്‍ കടിഞ്ഞിമൂലയെ പെന്നാടയണിച്ച് ആദരിച്ചു.
പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുമാരന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പര്‍മാരായ കെ കുഞ്ഞബ്ദുല്ല ഹാജി, ചോണായി മുഹമ്മദ്, ഫോറസ്റ്റ് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫിസര്‍ അജിത് രാമന്‍, കാസര്‍കോട് വിജിലന്‍സ് ഡി വൈ എസ് പി ഡോ. വി ബാലകൃഷ്ണന്‍, ഡി ടി പി സി മാനേജര്‍ സുനില്‍കുമാര്‍, ബി ആര്‍ ഡി സി മാനേജര്‍ യു എസ് പ്രസാദ്, ഉദുമ ഗവണ്‍മെന്റ് കോളജ് എന്‍ എസ് എസ് കോര്‍ഡിനേറ്റര്‍ വിദ്യ, ഡി ടി പി സി സെക്രടറി ബിജു രാഘവന്‍, ബേക്കല്‍ ടൂറിസം ഓര്‍ഗനൈനേഷന്‍ ജനല്‍ സെക്രടറി സൈഫുദ്ദീന്‍ കളനാട് എന്നിവര്‍ സംസാരിച്ചു.
ഹരിത കേരള ജില്ലാ കോര്‍ഡിനേറ്റര്‍ സുബ്രമണ്യന്‍ സ്വാഗതവും ദിവാകരന്‍ കടിഞ്ഞിമൂല നന്ദിയും പറഞ്ഞു. ഡി ടി പി സി ബേക്കല്‍, ചന്ദ്രഗിരി ക്ലീന്‍ ഡെസ്റ്റിനേഷന്‍ അംഗങ്ങള്‍, ഉദുമ ഗവണ്‍മെന്റ് കോളജ് എന്‍ എസ് എസ് വളണ്ടിയന്മാര്‍, ബേക്കല്‍ ടൂറിസം ഫ്രറ്റേര്‍ണിറ്റി, ഹരിത കേരള മിഷന്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

Keywords: Kerala, News, Kasaragod, Bekal, Forest, District Collector, Tourism, Road, Top-Headlines, Miyawaki, Trees, Plants, Nature, Miyawaki, successfully tested in Japan, is now in Bekal; The project is being implemented in the 370 years of Bekal Fort.
< !- START disable copy paste -->