city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Success Story | റബർ തോട്ടത്തിൽ വിജയഗാഥ; വേറിട്ടൊരു പപ്പായ കൃഷിയിൽ നൂറുമേനി; വിളവെടുപ്പിനൊരുങ്ങി മേഴ്സി സജി

കാസർകോട്: (KasargodVartha) കുടുംബ ജീവിതത്തിലും കൃഷിയിടത്തിലും അത്ഭുതങ്ങൾ സൃഷ്ടിച്ച് മുന്നേറുകയാണ് ചാലിങ്കാൽ ദേശീയപാതയ്ക്ക് സമീപം താമസിക്കുന്ന മേഴ്സി സജി. തൻ്റെ റബർ തോട്ടത്തിൽ ഇന്ന് റബർ മരങ്ങളില്ല. ജൈവ പച്ചക്കറികളും, പൂച്ചെടികളും കൃഷി ചെയ്ത് നൂറുമേനി കൊയ്ത മേഴ്സിയുടെ തോട്ടത്തിൽ വിളവെടുപ്പിനൊരുങ്ങി നിൽക്കുന്ന റെഡ് ലേഡി ഇനത്തിൽപെട്ട പപ്പായ പാടത്തിൻ്റെ മനോഹര കാഴ്ചയാണിന്ന്.
  
Success Story | റബർ തോട്ടത്തിൽ വിജയഗാഥ; വേറിട്ടൊരു പപ്പായ കൃഷിയിൽ നൂറുമേനി; വിളവെടുപ്പിനൊരുങ്ങി മേഴ്സി സജി

രണ്ടരമീറ്റര്‍ ഉയരമുള്ള ഈ ചെടിയുടെ അടിമുതല്‍ മുടിവരെ പപ്പായ നിറഞ്ഞുനില്‍ക്കുന്ന കാഴ്ച ഏവരെയും ആകർഷിക്കുന്നതാണ്. വിഷരഹിത-ജൈവ പപ്പായയാണ് ഉണ്ടാക്കിയത്. ലാഭകരമായി കൃഷിചെയ്യാന്‍ പറ്റുന്നതാണ് ഈ ഇനം പപ്പായ. ശാരീരിക അവയവങ്ങളുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് സഹായിക്കുന്ന വിറ്റാമിനുകളും മിനറലുകളും അടങ്ങിയതാണ് പപ്പായ. ആവശ്യക്കാർക്ക് ഇടനിലക്കാരില്ലാതെ താൻ വിളയിച്ച പപ്പായകൾ നൽകാൻ ഒരുങ്ങുകയാണ് മേഴ്സി.
   
Success Story | റബർ തോട്ടത്തിൽ വിജയഗാഥ; വേറിട്ടൊരു പപ്പായ കൃഷിയിൽ നൂറുമേനി; വിളവെടുപ്പിനൊരുങ്ങി മേഴ്സി സജി

നിരവധി പോഷകമൂല്യമുള്ള പപ്പായയ്ക്ക് വിപണിയിൽ ആവശ്യക്കാർ ഏറെയാണ്. ഒരു കിലോയ്ക്ക് അമ്പത് മുതൽ അറുപത് രൂപ വരെ മാർകറ്റിൽ വിലയുണ്ട്. എന്നാൽ തൻ്റെ പപ്പായ 40 രൂപയ്ക്ക് നൽകുകയാണെന്ന് മേഴ്സി പറഞ്ഞു. പ്രതിദിനം മൂന്ന് ക്വിൻ്റൽ പപ്പായകൾ വിളവെടുക്കാൻ കഴിയും. പപ്പായയോടൊപ്പം, തായ്‌വാൻ പിങ്ക്, വൈറ്റ് പേരയ്ക്കയും പാകമായിട്ടുണ്ട്. ഭർത്താവ് സജി വാതപ്പള്ളി മേഴ്സിക്ക് കരുത്തായി ഒപ്പമുണ്ട്. ബന്ധപ്പെടേണ്ട നമ്പർ: 7025756789, 97470 00650.

Keywords:  News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Mercy Saji's Papaya Cultivation. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia