city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

KSMBAA | മാര്യേജ് ബ്യൂറോ ആന്‍ഡ് ഏജന്റ്‌സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ സമ്മേളനവും വധൂവരന്‍മാരെ കണ്ടെത്താന്‍ രെജിസ്‌ട്രേഷന്‍ കാംപും ഫെബ്രുവരി 20ന്

കാസര്‍കോട്: (KasargodVartha) കേരളത്തിലെ വിവാഹ എജന്റുമാരുടെയും (വിവാഹ ബ്രോകര്‍) വിവാഹ ഏജന്‍സികളുടെയും (വിവാഹ ബ്യൂറോ, മാട്രിമോണി) സ്വതന്ത്ര തൊഴിലാളി സംഘടനയായ കേരളാ സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആന്‍ഡ് ഏജന്റ്‌സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ സമ്മേളനവും വധൂവരന്‍മാരെ കണ്ടെത്താന്‍ രെജിസ്‌ട്രേഷന്‍ കാംപും 2024 ഫെബ്രുവരി 20 ചൊവ്വാഴ്ച പകല്‍ 10 മണിക്ക് കാസര്‍കോട് മുന്‍സിപല്‍ വനിതാ ഭവന്‍ ഓഡിറ്റോറിയത്തില്‍വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കാസര്‍കോട് എം എല്‍ എ എന്‍ എ നെല്ലിക്കുന്ന് പരിപാടി ഉദ്ഘാടനം ചെയ്യും. വധൂവരന്‍മാരെ കണ്ടെത്താന്‍ രെജിസ്‌ട്രേഷന്‍ ചെയ്യുന്നതിന് ഫുള്‍ ഫോടോ, ബയോഡാറ്റ സഹിതം ബന്ധപ്പെടുക. രെജിസ്‌ട്രേഷന്‍ സമയം രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ.

KSMBAA | മാര്യേജ് ബ്യൂറോ ആന്‍ഡ് ഏജന്റ്‌സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ സമ്മേളനവും വധൂവരന്‍മാരെ കണ്ടെത്താന്‍ രെജിസ്‌ട്രേഷന്‍ കാംപും ഫെബ്രുവരി 20ന്

ആദ്യവിവാഹം, പുനര്‍വിവാഹം, മിശ്ര വിവാഹം, ശാരീരിക വൈകല്യമുള്ളവരുടെ വിവാഹം, അനുയോജ്യമായ വധുവരന്‍മാരെ കണ്ടെത്താന്‍ രെജിസ്‌ട്രേഷന്‍ സ്വീകരിക്കും. പെണ്‍കുട്ടികള്‍ക്ക് രെജിസ്‌ട്രേഷന്‍ സൗജന്യമായിരിക്കും. ആണ്‍കുട്ടികള്‍ക്ക് രെജിസ്‌ട്രേഷന്‍ ഫീസ് 100/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8848400601 എന്ന നമ്പറില്‍ വിളിക്കാം.

കെ എം രവീന്ദ്രന്‍ (സംസ്ഥാന സെക്രടറി - കെ എസ് എം ബി എ എ), പി കൃഷ്ണന്‍ (പ്രസിഡണ്ട്, കാസര്‍കോട് ജില്ലാ കമിറ്റി - കെ എസ് എം ബി എ എ), മനോജ് കുമാര്‍ കെ (സെക്രടറി, കാസര്‍കോട് ജില്ലാ കമിറ്റി - കെ എസ് എം ബി എ എ), കെ ബിന്ദു (ട്രഷറര്‍, കാസര്‍കോട് ജില്ലാ കമിറ്റി - കെ എസ് എം ബി എ എ) തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Keywords: News, Kerala, Kerala-News, Kasaragod-News, Top-Headlines, Marriage Bureau and Agents Association, Kasargod News, District Meeting, Registration Camp, Find, Bride, Groom, February 20, Press Meet, Marriage Bureau and Agents Association Kasargod district meeting and registration camp to find bride and groom on February 20.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia