city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Conference | മഞ്ഞനാടി അൽമദീന മുപ്പതാം വാർഷികവും സനദ് ദാന മഹാസമ്മേളനവും ഫെബ്രുവരി 3 മുതൽ 5 വരെ

കാസർകോട്: (KasargodVartha) മംഗ്‌ളുറു മഞ്ഞനാടിക്കടുത്ത് നരിംഗാനയിൽ സ്ഥിതി ചെയ്യുന്ന അൽമദീന ഇസ്ലാമിക് കോംപ്ലക്‌സിന്റെ മുപ്പതാം വാർഷികവും സനദ് ദാന മഹാസമ്മേളനവും ഫെബ്രുവരി മൂന്ന് മുതൽ അഞ്ച് വരെ തീയതികളിൽ നടക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഗ്രീൻ മദീന, സമൂഹ വിവാഹം, മെഡികൽ കാംപ് തുടങ്ങി മുപ്പതോളം പദ്ധതികൾ സമ്മേളനത്തിന്റെ ഭാഗമായി നടന്നുകൊണ്ടിരിക്കുന്നു.
  
Conference | മഞ്ഞനാടി അൽമദീന മുപ്പതാം വാർഷികവും സനദ് ദാന മഹാസമ്മേളനവും ഫെബ്രുവരി 3 മുതൽ 5 വരെ

ഫെബ്രുവരി മൂന്നിന് യു ടി ഫരീദ് മെമോറിയൽ സൗഹാർദ സാംസ്കാരിക സമ്മേളനത്തോടെ ഉദ്ഘാടന സമ്മേളനത്തിന് തുടക്കമാവും. സ്പീകർ യു ടി ഖാദർ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി അഞ്ചിന് ഇൻഡ്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബകർ മുസ്ല്യാരുടെ അധ്യക്ഷതയിൽ ആരംഭിക്കുന്ന സമാപന സമ്മേളനം അബ്ദുൽ ഹമീദ് മുസ്ലിയാർ മാണി ഉദ്ഘാടനം ചെയ്യും. കർണാടക മന്ത്രി റഹീം ഖാൻ, യു എ ഇ മതകാര്യ ഉപദേഷ്ടാവ് അലിയ്യുൽ ഹാശിമി എന്നിവർ മുഖ്യാതിഥികളാവും. ഇ സുലൈമാൻ മുസ്ല്യാർ സനദ് ദാനം നിർവഹിക്കും.

വാർത്താസമ്മേളനത്തിൽ അബൂസ്വാലിഹ് അസ്ഹരി, സയ്യിദ് ഉവൈസ് അസ്സഖാഫ് സുറൈജി, ഉനൈസ് സൈനി എന്നിവർ പങ്കെടുത്തു.

Keywords:  News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Manjanady Al Madeena Thirtieth Anniversary Conference from 3rd to 5th February.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia