Vande Bharat | മംഗ്ളുറു-മഡ്ഗാവ് വന്ദേ ഭാരത് എക്സ്പ്രസിൽ കയറിയാൽ 14 മണിക്കൂറിൽ മുംബൈയിൽ എത്താം; യാതക്കാർക്ക് അനുഗ്രഹമായി കണക്ഷൻ സെമി ഹൈസ് സ്പീഡ് ട്രെയിൻ; മംഗ്ളുറു - എറണാകുളം വന്ദേ ഭാരത് എക്സ്പ്രസ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ദക്ഷിണ കന്നഡ എംപി
Dec 31, 2023, 13:31 IST
മംഗ്ളുറു: (KasargodVartha) ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫ്‌ലാഗ് ഓഫ് ചെയ്ത മംഗ്ളുറു-മഡ്ഗാവ് വന്ദേ ഭാരത് എക്സ്പ്രസ് മുംബൈ യാത്രക്കാർക്കും അനുഗ്രഹമാകും. മംഗ്ളുറു-മഡ്ഗാവ് വന്ദേ ഭാരത് എക്സ്പ്രസ് മംഗ്ളുറു സെൻട്രലിൽ നിന്ന് രാവിലെ 8.30 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.10 ന് മഡ്ഗാവിൽ എത്തും. മഡ്ഗാവിൽ നിന്ന് മറ്റൊരു വന്ദേ ഭാരത് എക്സ്പ്രസ് എക്സ്പ്രസ് (നമ്പർ 22230) 2.40 ന് മുംബൈയിലേക്ക് പുറപ്പെടുന്നുണ്ട്. ഇതോടെ മംഗ്ളൂറിൽ നിന്ന് രാവിലെ വന്ദേ ഭാരതിൽ കയറുന്ന യാത്രക്കാരന് 14 മണിക്കൂറിനുള്ളിൽ മുംബൈയിലെത്താനാവും.
20646 നമ്പർ മംഗ്ളുറു സെൻട്രൽ-മഡ്ഗാവ് എക്സ്പ്രസ് ഉഡുപിയിൽ 9.50നും കാർവാറിൽ 12.10 നും നിർത്തും. മടക്കയാത്രയിൽ (ട്രെയിൻ നമ്പർ 20645) മഡ്ഗാവിൽ നിന്ന് വൈകീട്ട് 6.10ന് പുറപ്പെടും. കാർവാറിലും (6.57) ഉഡുപിയിലും (9.14) സ്റ്റോപുണ്ട്. 10.45ന് മംഗ്ളുറു സെൻട്രലിൽ എത്തും. വ്യാഴാഴ്ച ഒഴികെ ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും സർവീസ് നടത്തും. മഡ്ഗാവ് - മുംബൈ സി എസ് എം ടി വന്ദേ ഭാരത് എക്സ്പ്രസിന് (22230) ടിവിന്‍, കനകവേലി, രത്‌നഗിരി, ഖേഡ്, പന്‍വേല്‍, താനെ, ദാദര്‍ എന്നിവിടങ്ങളില്‍ സ്‌റ്റോപുണ്ട്. മുംബൈയില്‍ 10.25നാണ് ട്രെയിന്‍ എത്തിച്ചേരുന്നത്.
മഡ്ഗാവിലേക്കുള്ള വന്ദേ ഭാരത് എക്‌സ്പ്രസിന് എട്ട് കോചുകളാണുള്ളത്. മംഗ്ളുറു സെൻട്രൽ-മഡ്ഗാവ് യാത്രയ്ക്ക് ചെയർ കാറിന് 940 രൂപയും എക്സിക്യൂടീവ് ക്ലാസിന് 1,860 രൂപയുമാണ് നിരക്ക്. മഡ്ഗാവ്- മംഗ്ളുറു സെൻട്രൽ യാത്രയ്ക്ക് ചെയർ കാറിന് 985 രൂപയും എക്സിക്യൂടീവ് ക്ലാസിന് 1,955 രൂപയുമാണ് നിരക്ക്. എക്സിക്യൂടീവ് ക്ലാസിലും കറങ്ങുന്ന സീറ്റുകൾ ഉണ്ട്. മൊബൈൽ ഫോൺ ചാർജിംഗ് സോകറ്റുകൾ, മിനി പാൻട്രി, ശാരീരിക വൈകല്യമുള്ളവർക്കായി പ്രത്യേക ലാവറ്ററി, ഓരോ കോചിലും എമർജൻസി വിൻഡോകൾ, അഗ്നിശമന ഉപകരണങ്ങൾ, എല്ലാ കോചുകളിലും സിസിടിവികൾ, എമർജൻസി അലാറം പുഷ് ബടണുകൾ തുടങ്ങിയ സൗകര്യങ്ങളുണ്ട്.
മംഗ്ളൂറിനും കൊച്ചിക്കും ഇടയിൽ മറ്റൊരു വന്ദേ ഭാരത് എക്സ്പ്രസ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഫ്‌ലാഗ് ഓഫ് ചടങ്ങിൽ ദക്ഷിണ കന്നഡ എംപി നളിൻ കുമാർ കട്ടീൽ പറഞ്ഞു. 2024 മാർചിൽ മുഴുവൻ പാതയിലും വൈദ്യുതീകരണം പൂർത്തിയായാൽ 2024 ഏപ്രിലിൽ മംഗ്ളൂറിനും ബെംഗ്ളൂറിനുമിടയിൽ വന്ദേ ഭാരത് എക്സ്പ്രസ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
Keywords: Top-Headlines, Mangalore-News, Train, Vande Bharat, Passengers, Railway Station, Express, Mumbai, Kochi, Mangaluru-Madgaon Vande Bharat: Passengers can reach Mumbai in 14 hours. < !- START disable copy paste -->

Unveiling a #Journey of Excellence
— Southern Railway (@GMSRailway) December 30, 2023
Inaugural Run of 02646 Mangaluru Central - Madgaon Special #VandeBharatExpress on its maiden voyage from Mangaluru Central, setting the stage for a new era in rail #travel#SouthernRailway pic.twitter.com/HQ716Ne61n