Last survivor | ആമസോൺ വനത്തിലെ പേരറിയാത്ത ഗോത്രത്തിലെ അവസാനത്തെ വ്യക്തിയും മരിച്ചു; മറ്റുള്ളവരെയെല്ലാം വേട്ടക്കാരും തടി കടത്തുകാരും കൊന്നുതള്ളിയപ്പോൾ രക്ഷപ്പെട്ട ഏക വ്യക്തി; പതിറ്റാണ്ടുകളായി കാടിനുള്ളിൽ ഒറ്റയ്ക്ക് ജീവിതം
Aug 30, 2022, 11:16 IST
ബ്രസീലിയ: (www.kasargodvartha.com) ബ്രസീലിലെ ആമസോൺ കാടിനുള്ളിലെ തദ്ദേശീയ വംശത്തിലെ ഏക അംഗവും മരിച്ചു. ലോകത്തിലെ ഏറ്റവും ഏകാന്തനായ വ്യക്തിയായി അറിയപ്പെടുന്ന അദ്ദേഹം കുഴികൾ കുഴിച്ച് മൃഗങ്ങളെ വേട്ടയാടിയിരുന്നതായാണ് പറയുന്നത്. വംശത്തിലെ എല്ലാ അംഗങ്ങളുടെയും മരണശേഷം അദ്ദേഹം 26 വർഷം ഒറ്റയ്ക്ക് ചിലവഴിച്ചു.
1980 കളിൽ, വേട്ടക്കാരുടെയും തടി കടത്തുകാരുടെയും സംഘങ്ങൾ അദ്ദേഹത്തിന്റെ വംശത്തിലെ മറ്റെല്ലാവരെയും വെടിവച്ചു കൊല്ലുകയായിരുന്നു. ഇദ്ദേഹം മാത്രം രക്ഷപ്പെടുകയായിരുന്നു. ബ്രസീലിയൻ ഗവൺമെന്റിന്റെ ട്രൈബൽ പ്രൊടക്ഷൻ ട്രസ്റ്റ് പലതവണ ശ്രമിച്ചിട്ടും അദ്ദേഹം ലോകവുമായി ബന്ധപ്പെടാൻ വിസമ്മതിച്ചു. തൽഫലമായി, രണ്ടര പതിറ്റാണ്ടിലേറെയായി അദ്ദേഹത്തിന് ഒറ്റയ്ക്ക് ജീവിക്കേണ്ടിവന്നു. ഈ ഗോത്രവർഗത്തിന്റെയോ വ്യക്തിയുടെയോ പേര് എന്തായിരുന്നുവെന്ന് ആർക്കും അറിയാൻ കഴിഞ്ഞിട്ടില്ല.
വേട്ടക്കാരും മരം കടത്തുകാരും നടത്തിയ നിരവധി ആക്രമണങ്ങൾക്ക് ശേഷം, അദ്ദേഹത്തിന്റെ വസതിയുടെ 31 ചതുരശ്ര മൈൽ മറ്റുള്ളവർക്കായി നിരോധിത പ്രദേശമായി പ്രഖ്യാപിക്കാൻ ബ്രസീൽ സർകാർ പാർലമെന്റിൽ നിയമം തന്നെ പാസാക്കിയിരുന്നു. തനിച്ചായിരിക്കണമെന്നും ആരും അടുത്തേക്ക് വരാൻ ശ്രമിക്കരുതെന്നും ആദിവാസി ആംഗ്യങ്ങളിൽ അദ്ദേഹം സൂചിപ്പിച്ചിരുന്നു. അതിനാൽ, ട്രൈബൽ പ്രൊടക്ഷൻ ട്രസ്റ്റിലെ ജീവനക്കാർ ദൂരെ നിന്ന് ഇയാളുടെ നീക്കങ്ങൾ നിരീക്ഷിച്ചുവരികയായിരുന്നു.
ബുധനാഴ്ച ഉദ്യോഗസ്ഥർ അദ്ദേഹത്തെ, ഓട് കൊണ്ട് നിർമിച്ച വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്വാഭാവിക കാരണങ്ങളാലാണ് മരണം സംഭവിച്ചതെന്നാണ് നിഗമനം. അദ്ദേഹത്തിന്റെ വീട്ടിൽ തന്നെ സംസ്കാര ചടങ്ങുകൾ നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
Keywords: International, News, Top-Headlines, Latest-News, Death, Forest, Government, Brazil, Amazon Rain Forest, Tribe, Tribal, Alone, Man, last member of an indigenous tribe, dies in Amazon rainforest after living alone for decades.