മകനുമായുണ്ടായ മൽപിടുത്തതിൽ അച്ഛൻ മരിച്ചു
Aug 18, 2020, 16:51 IST
പുത്തൂർ: (www.kasargodvartha.com 18.08.2020) മകനുമായുണ്ടായ മൽപിടുത്തതിൽ അച്ഛൻ മരിച്ചു. തിങ്കളാഴ്ച രാത്രി കേദംബടി ഗ്രാമത്തിലെ ടിംഗലാടി ബാലയയിലാണ് സംഭവം.ഗംഗാധർ (65) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി ഗംഗാധറും മകൻ ശശിധറും തമ്മിൽ ചില തർക്കങ്ങൾ നടന്നിരുന്നു. ഇരുവരും പരസ്പരം സംഘട്ടനത്തിൽ ഏർപ്പെടുകയായിരുന്നു.
ആക്രമത്തിൽ ഗംഗാധറിന് സാരമായി പരിക്കേൽക്കുകയായിരുന്നു. ശശിധറിന് തലയ്ക്ക് ചെറിയ പരിക്കുകളേ ഉണ്ടായിരുന്നുള്ളൂ.
പരിക്കേറ്റ രണ്ടുപേരെയും നഗരത്തിലെ സർക്കാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഗംഗാധറെ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ടുപോകുന്ന വഴിയിൽ മരിക്കുകയായിരുന്നു.
സാംപ്യ പോലീസ് സബ് ഇൻസ്പെക്ടർ ഉദയ രവിയും മറ്റ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തും സർക്കാർ ആശുപത്രിയിലുമെത്തി അന്വേഷണം ആരംഭിച്ചു.
Keywords: News, Kerala, Puthut, Kasaragod, Death, Father, Son, Fight, Injury, Man injured in Fight with son breathes his last