മധ്യവയസ്‌ക്കന്‍ കുളത്തില്‍ മരിച്ച നിലയില്‍
Jul 13, 2020, 11:49 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 13.07.2020) കൊന്നക്കാടിനടുത്ത് ചെരുമ്പക്കോട് മധ്യവയസ്‌കനെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചെരുമ്പക്കോട് കോളനിയിലെ ചാപ്പയില്‍ ദാമോദരന്‍ (55) ആണ് മരിച്ചത്.ചെരുമ്പക്കോട് അഞ്ചു കണ്ടം പാലത്തിനു സമീപം പുഴയോട് ചേര്‍ന്നുള്ള സ്വകാര്യ വ്യക്തിയുടെ ആള്‍ മറയില്ലാത്ത കുളത്തിലാണ് മൃതദേഹം ചെളിയില്‍ താഴ്ന്ന നിലയില്‍ കണ്ടെത്തിയത്.
നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളരിക്കുണ്ട് സി ഐ പ്രേംസദന്റെ നേതൃത്വത്തില്‍ പോലീസും കാഞ്ഞങ്ങാട് നിന്നും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.ഓമനയാണ് മരിച്ച ദാമോദരന്റെ ഭാര്യ. ദിനു. ദിവ്യ. ദിനേശന്‍. ദേവിക. എന്നിവര്‍ മക്കളാണ്.
ഞായറാഴ്ച വൈകിട്ട് പുഴയിലേക്ക് ചൂണ്ടയുമായി മീന്‍ പിടിക്കാന്‍ വീട്ടില്‍നിന്നും ഇറങ്ങിയതായിരുന്നു ദാമോദരന്‍. തിരിച്ചു വരാത്തതിനെ തുടര്‍ന്ന് നാട്ടുകാരും വീട്ടുകാരും നടത്തിയ അന്വേഷണത്തില്‍ തിങ്കളാഴ്ച രാവിലെ ആറരയോടെയാണ് മൃതദേഹം കുളത്തില്‍ കണ്ടെത്തിയത്. ആള്‍ മറയില്ലാത്ത കുളത്തിനു രണ്ടാള്‍ പൊക്കത്തില്‍ താഴ്ച്ചയുണ്ട്.
നാട്ടുകാരുടെ സഹായത്തോടെ പോലീസ് മൃതദേഹം കുളത്തില്‍ നിന്നും പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. പിന്നീട് ഫയര്‍ ഫോഴ്സ് എത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു.ജില്ലാ ആശുപത്രിയില്‍ കോവിഡ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി യതിന് ശേഷം പോസ്റ്റു മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കുമെന്ന് വെള്ളരിക്കുണ്ട് സി ഐ പ്രേംസദന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
Keywords: Kasaragod, Kerala, news, Vellarikundu, Top-Headlines, Death, Deadbody, Man found dead in pond
< !- START disable copy paste -->