Accident | റോഡരികിൽ ബസ് കാത്ത് നിൽക്കുകയായിരുന്ന മുൻ പ്രവാസി കാർ ഇടിച്ച് മരിച്ചു
Dec 24, 2023, 10:25 IST
കാഞ്ഞങ്ങാട്: (KasargodVartha) റോഡരികിൽ ബസ് കാത്തു നിൽക്കുകയായിരുന്ന മുൻ പ്രവാസി കാർ ഇടിച്ച് മരിച്ചു. കൊവ്വൽ സ്റ്റോറിൽ താമസിക്കുന്ന കക്കാണത്ത് ചന്തു (70) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെ കൊവ്വൽ സ്റ്റോറിൽ വെച്ചാണ് അപകടം. ഇനോവ കാറാണ് ഇടിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് സംശയിക്കുന്നു.
മൃതദേഹം ജില്ലാ ആശുപത്രി മോർചറിയിൽ പോസ്റ്റ് മോർടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുത്തു. ഭാര്യ: കമലാക്ഷി. മക്കൾ: മല്ലിക, വിധുബാല. മരുമക്കൾ: വിജയൻ ഇള മ്പച്ചി (മുൻ പ്രിൻസിപാൽ തേഞ്ഞിപ്പലം ഹയർ സെകൻഡറി സ്‌കൂൾ), പി കെ ബാലകൃഷ്ണൻ കൊടക്കാട് (അസി. രജിസ്ട്രാർ, കാസർകോട് ജോയിന്റ് രജിസ്ട്രാർ ഓഫീസ്).