city-gold-ad-for-blogger

Accidental-Death | ഒമ്പതാം ക്ലാസ് വിദ്യാർഥി ഓടിച്ച ബൈക് ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു; അപകടം കുമ്പളയിൽ

കുമ്പള: (KasargodVartha) ഒമ്പതാം ക്ലാസ് വിദ്യാർഥി ഓടിച്ച ബൈക് ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു. അംഗഡിമൊഗർ പെർളാടത്തെ അബ്ദുല്ല കുഞ്ഞി (60) ആണ് മരിച്ചത്. ബദിയഡുക്ക സുൽത്വാൻ സൗണ്ട്സിൽ മൈക് ഓപറേറ്ററാണ്. ബുധനാഴ്ച വൈകീട്ട് 4.45 മണിയോടെ കുമ്പള ടൗണിൽ വെച്ചാണ് അപകടം സംഭവിച്ചത്.
   
Accidental-Death | ഒമ്പതാം ക്ലാസ് വിദ്യാർഥി ഓടിച്ച ബൈക് ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു; അപകടം കുമ്പളയിൽ

ബസ് സ്റ്റാൻഡിൽ നിന്ന് റോഡ് മുറിച്ച് കടക്കുകയായിരുന്ന അബ്ദുല്ലയെ വിദ്യാർഥി ഓടിച്ച വാഹനം ഇടിക്കുകയായിരുന്നു. ബൈക് അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ അബ്ദുല്ലയെ ഉടൻ തന്നെ കുമ്പള സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോർടത്തിനായി കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റും.

അംഗടിമൊഗറിലെ പൗര പ്രമുഖനായിരുന്ന പരേതനായ ഹമീദ് ഹാജിയുടെ മകനാണ് അബ്ദുല്ല കുഞ്ഞി. ഭാര്യ: സഫിയ. മക്കൾ: ശംസുദ്ദീൻ, ശാഹുൽ ഹമീദ് (ഇരുവരും ഗൾഫ്), ഫൈസൽ. സഹോദരങ്ങൾ: റഫീഖ്, സിദ്ദീഖ്, ഉമർ, നഫീസ, ആഇശ. സിപിഎം കുമ്പള ഏരിയ സെക്രടറി സി എ സുബൈർ മരിച്ച അബ്ദുല്ല കുഞ്ഞിയുടെ ഭാര്യ സഹോദരനാണ്. രണ്ട് വിദ്യാർഥികളാണ് അപകടം വരുത്തിയ ബൈകിൽ ഉണ്ടായിരുന്നത്. ബൈക് ഓടിച്ച വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Accidental-Death | ഒമ്പതാം ക്ലാസ് വിദ്യാർഥി ഓടിച്ച ബൈക് ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു; അപകടം കുമ്പളയിൽ

Accidental-Death | ഒമ്പതാം ക്ലാസ് വിദ്യാർഥി ഓടിച്ച ബൈക് ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു; അപകടം കുമ്പളയിൽ
Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Man died after being hit by bike.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia