city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Result | കേരള സർവകലാശാല ബി എസ് സി കംപ്യൂടർ സയൻസ് പരീക്ഷയിൽ നിഷിലെ മലയാളി വിദ്യാർഥിക്ക് മികച്ച വിജയം; അഭിമാനമായി ടി പി നബീൽ

തിരുവനന്തപുരം: (KasargodVartha) കേരള സർവകലാശാല കഴിഞ്ഞ സെപ്റ്റംബറിൽ നടത്തിയ ബി എസ് സി കംപ്യൂടർ സയൻസ് (എച് ഐ)- 2023 പരീക്ഷ ഫലം പ്രഖ്യാപിച്ചപ്പോൾ തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട് ഓഫ് സ്പീച് ആൻഡ് ഹിയറിംഗ് (നിഷ്) മലയാളി വിദ്യാർഥിക്ക് മികച്ച വിജയം. കോഴിക്കോട് ജില്ലയിലെ വാണിമേൽ സ്വദേശി ടി പി നബീലാണ് 90.75 ശതമാനം മാർകോടെ ഫസ്റ്റ് ക്ലാസ് ഡിസ്റ്റിംഗ്ഷൻ നേടിയത്.

Result | കേരള സർവകലാശാല ബി എസ് സി കംപ്യൂടർ സയൻസ് പരീക്ഷയിൽ നിഷിലെ മലയാളി വിദ്യാർഥിക്ക് മികച്ച വിജയം; അഭിമാനമായി ടി പി നബീൽ

ഇതേ സ്ഥാപനത്തിലെ വിദ്യാർഥി ഡെൽഹി ഘാസിപൂരിലെ ഗവ. സിവിൽ എൻജിനിയർ ലളിതേന്ദു കുമാർ ത്രിപതി-ഭാരതി ത്രിപതി ദമ്പതികളുടെ മകൻ പുന്യത് ത്രിപതി 93.9 ശതമാനം മാർക് നേടി. ബാചിലെ മറ്റൊരു മലയാളി വിദ്യാർഥി മലപ്പുറം കൊണ്ടോട്ടിയിലെ അൽത്വാഫിന് 79% മാർക് ലഭിച്ചു.

മുതിർന്ന മാധ്യമ പ്രവർത്തകൻ സൂപ്പി വാണിമേൽ - അധ്യാപിക സി റുഖിയ്യ ദമ്പതികളുടെ മകനായ നബീൽ രണ്ടര മുതൽ അഞ്ചര വയസ് വരെ മൈസൂറു ഓൾ ഇൻഡ്യ ഇൻസ്റ്റിറ്റ്യൂട് ഓഫ് സ്പീച് ആൻഡ് ഹിയറിംഗ് (AIISH) സ്ഥാപനത്തിൽ സ്പീച് തെറാപിക്ക് ശേഷമാണ് റെഗുലർ വിദ്യാലയങ്ങളിൽ പഠനം ആരംഭിച്ചത്. കാസർകോട് ടൗൺ ഗവ. യു പി സ്കൂളിൽ റെഗുലർ ഒന്നാം ക്ലാസിൽ ചേർന്നു. രണ്ട് മുതൽ നാലു വരെ കാസർകോട് തെരുവത്ത് ഗവ. എൽ പി സ്കൂളിലും അഞ്ച്, ആറ്, ഏഴ് ക്ലാസുകൾ ടൗൺ ജി യു പി സ്‌കൂളിലും പഠിച്ചു.

കാസർകോട് മൊഗ്രാൽ പുത്തൂർ ടെക്നികൽ ഹൈസ്കൂളിൽ തുടർ പഠനം നടത്തി ടിഎച്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടി. സ്പെഷ്യൽ സ്കൂൾ വിഭാഗത്തിൽ അല്ലാതെ ഈ പരീക്ഷ എഴുതിയ സംസ്ഥാനത്തെ ആദ്യ വിദ്യാർഥിയായ നബീലിനു വേണ്ടി അന്നത്തെ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദു റബ്ബിന്റെ ഓഫീസ് ഇടപെട്ട് ഐഇഡിസി ഡിപിഐ കാര്യാലയത്തിൽ പ്രത്യേക ഫയൽ തുറന്നാണ് പരീക്ഷാ കേന്ദ്രത്തിൽ സൗകര്യങ്ങൾ ഒരുക്കിയത്. കോഴിക്കോട് ജില്ലയിലെ വെള്ളിയോട് ഗവ. ഹയർ സെകൻഡറി സ്കൂളിൽ പ്ലസ്ടു പഠന ശേഷം തിരുവനന്തപുരം നിഷിൽ എൻട്രൻസ് പരീക്ഷയിൽ പത്താം റാങ്കോടെ പ്രവേശം നേടി.

Result | കേരള സർവകലാശാല ബി എസ് സി കംപ്യൂടർ സയൻസ് പരീക്ഷയിൽ നിഷിലെ മലയാളി വിദ്യാർഥിക്ക് മികച്ച വിജയം; അഭിമാനമായി ടി പി നബീൽ

ബെംഗ്ളുറു ആസ്ഥാനമായി മൈക്രോസോഫ്റ്റ് കംപനി നടത്തിയ ഇന്റേൺഷിപിൽ നബീൽ ഉൾപ്പെട്ട ടീം ഇൻഗ്ലീഷ് പരിജ്ഞാനം ഇല്ലാത്ത ശ്രവണ പരിമിതർക്ക് ക്വിസ് ലളിതമാക്കാനും സാധാരണക്കാർക്ക് ആംഗ്യ ഭാഷ മനസിലാക്കാനും സഹായകമായ ഗെയിം ആപ് വികസിപ്പിച്ചിരുന്നു. കഴിഞ്ഞ മാസം ന്യൂയോർകിൽ ശാസ്ത്ര സാങ്കേതിക കോൺഫറൻസിൽ അവതരിപ്പിച്ച ബന്ധപ്പെട്ട പേപർ ജെടിയു ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വൈകാതെ ഗൂഗ്ൾ പ്ലേ സ്റ്റോറിൽ ലഭ്യമാവും.

Keywords: News, Kerala, Result, Kerala University BSc Computer Science exam, Student, Malayalee student from NISH won Kerala University BSc Computer Science exam.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia