Sculpture | മുന്നിൽ കിളിയുടെ രൂപവും കൈയിൽ താളിയോല ഗ്രന്ഥവും; എഴുത്തച്ഛൻ ശിൽപം ഒരുങ്ങുന്നു
Aug 12, 2023, 15:59 IST
/ പുരുഷോത്തം ദാസ് കുഞ്ഞിമംഗലം
പയ്യന്നൂർ: (www.kasargodvartha.com) മലയാളഭാഷയുടെ പിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻറെ പൂർണകായ ശിൽപം ഒരുങ്ങുന്നു. മൂന്നടി ഉയരത്തിൽ ഫൈബറിൽ വെങ്കല നിറത്തോടുകൂടിയാണ് പൂർത്തിയാകുന്നത്. കിളിപ്പാട്ട് പ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവ് എഴുത്തച്ഛൻ്റെ മുമ്പിലായി കിളിയുടെ രൂപവും കൈയിൽ താളിയോല ഗ്രന്ഥവും എഴുത്താണിയും നിർമിച്ചിട്ടുണ്ട്.
രണ്ടുമാസത്തോളം സമയമെടുത്താണ് ശിൽപം നിർമിക്കുന്നത്. കാഞ്ഞങ്ങാട് ദുർഗ ഹയർ സെകൻഡറി സ്കൂളിൽ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് സ്കൂളിൽ ശില്പം സ്ഥാപിക്കും. ഇൻഡ്യയിലും വിദേശരാജ്യങ്ങളിലുമായി നിരവധി ശിൽപങ്ങൾ നിർമിച്ച ശ്രദ്ധേയനായ ദുർഗ ഹയർ സെകൻഡറി സ്കൂളിലെ ചിത്രകല അധ്യാപകൻ ചിത്രൻ കുഞ്ഞിമംഗലം ആണ് ശില്പം നിർമിക്കുന്നത്.
ശില്പ കലാരംഗത്ത് നിരവധി പുരസ്കാരങ്ങൾ ചിത്രന് ലഭിച്ചിട്ടുണ്ട്. സ്കൂൾ മാനജർ കെ വേണുഗോപാലൻ നമ്പ്യാരുടെ അധ്യക്ഷതയിൽ ചേർന്ന പ്ലാറ്റിനം ജൂബിലി കമിറ്റിയാണ് ശില്പത്തിൻ്റെ നിർമാണത്തിന് ആവശ്യമായ നിർദേശങ്ങൾ നൽകിയത്. ചിത്ര കെ, അശ്വിൻ, സ്വരാജ്, വിഷ്ണു എന്നിവർ സഹായികളായി.
Keywords: News, Payyannur, Kasaragod, Kerala, Sculpture, Thunchaththu Ezhuthachan, Payyanur, Making sculpture of Thunchaththu Ezhuthachan.
< !- START disable copy paste -->