city-gold-ad-for-blogger

Conference | മടവൂര്‍ കോട്ട 35-ാം വാര്‍ഷിക ആധ്യാത്മിക സമ്മേളനവും മനുഷ്യസ്‌നേഹ സംഗമവും നവംബർ 11,12ന്

കാസര്‍കോട്: (KasargodVartha) മടവൂര്‍ കോട്ട 35-ാം വാര്‍ഷിക ആധ്യാത്മിക സമ്മേളനവും മനുഷ്യസ്‌നേഹ സംഗമവും നവംബർ 11,12 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സയ്യിദ് മുഹമ്മദ് ബുഖാരി കോയമ്മ തങ്ങളുടെ ആണ്ട് നേർച്ചയും ഒപ്പം സംഘടിപ്പിക്കും.

 
Conference | മടവൂര്‍ കോട്ട 35-ാം വാര്‍ഷിക ആധ്യാത്മിക സമ്മേളനവും മനുഷ്യസ്‌നേഹ സംഗമവും നവംബർ 11,12ന്



നവംബർ 11ന് രാവിലെ 10 മണിക്ക് ജലാലിയ്യ റാതീബിന് മുഹമ്മദ് മുസ്‌ലിയാർ മഞ്ചേശ്വരം നേതൃത്വം നൽകും. 12 മണിക്ക് ആത്മീയ സമ്മേളനം മുനീർ ബാഖവി മറ്റത്തൂർ ഉദ്‌ഘാടനം ചെയ്യും. നവംബർ 12ന് സാംസ്കാരിക സമ്മേളനം അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎ ഉദ്‌ഘാടനം ചെയ്യും. എൻ എ നെല്ലിക്കുന്ന് എംഎൽഎ അധ്യക്ഷത വഹിക്കും.

സമാപന കൂട്ടുപ്രാർഥനയ്‌ക്ക് ബീരാൻകുട്ടി മുസ്‌ലിയാർ എടപ്പാൾ നേതൃത്വം നൽകും. വാർത്താസമ്മേളനത്തിൽ സയ്യിദ് യഹ് യ ബുഖാരി തങ്ങൾ, സയ്യിദ് ഇബ്രാഹിം തങ്ങൾ, റശീദ് നരിക്കോട്, നൗഫൽ ചേരങ്കൈ, ശിഹാബ് ചേരങ്കൈ എന്നിവർ സംബന്ധിച്ചു.

Keywords: News,Top-Headlines,News-Malayalam, Kasaragod, Kasaragod-News, Kerala, Madavoor Kota, Conference, Malayalam News, Madavoor Kota 35th Annual Spiritual Conference on 11th and 12th November

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia