ടൈൽസുമായി വന്ന ലോറി തോട്ടിലേക്ക് മറിഞ്ഞു
Oct 1, 2020, 11:18 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 01.10.2020) ടൈൽസുമായി വന്ന ലോറി തോട്ടിലേക്ക് മറിഞ്ഞു. പുല്ലൂർ പാലത്തിനു സമീപം ദേശീയ പാതയിൽ വ്യാഴാഴ്ച രാവിലെയാണ് അപകടം.
മാവുങ്കാൽ മൂലക്കണ്ടത്തെ എ ബി സി ടൈൽസ് ഗോഡൗണിലേക്ക് ടൈൽസുമായി വന്ന കണ്ടൈനർ ലോറിയാണ് തോട്ടിലേക്കു മറിഞ്ഞത്. ഭാഗ്യം കൊണ്ടാണ് വൻ അപകടം ഒഴിവായത്. ലോറിയിലുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഇവിടെ അപകടം പതിവാണ്. സ്പീഡ് ബ്രേക്കർ സ്ഥാപിച്ചിരുന്നുവെങ്കിലും അപകടം തടയാൻ ഇതു കൊണ്ടൊന്നും സാധിക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
Keywords: Kerala, News, Kasaragod, Kanhangad, Accident, Road, River, Lorry, Top-Headlines, Mavungal, Lorry that came with the tiles overturned into the ravine.