city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

LS Polls | ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കുന്നത് 7 ഘട്ടങ്ങളിലായി; ഒരുക്കങ്ങൾ അറിയാം

ന്യൂഡെല്‍ഹി: (KasargodVartha) ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ തീയതികള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷന്‍ പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടവും നിലവില്‍ വന്നു. ഏഴ് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്നു. മാര്‍ച് 28 ന് വിജ്ഞാപനം ഇറങ്ങും. ജൂണ്‍ നാലിനാണ് വോടെണ്ണല്‍.

ഡെല്‍ഹി വിജ്ഞാന്‍ ഭവനിലെ വാര്‍ത്താസമ്മളനത്തില്‍ മുഖ്യ കമിഷണര്‍ രാജീവ് കുമാറാണ് തീയതികള്‍ പ്രഖ്യാപിച്ചത്. കമിഷണര്‍മാരായ ഗ്യാനേഷ് കുമാര്‍, സുഖ്ബീര്‍ സിങ് സന്ധു എന്നിവരും പങ്കെടുത്തു. രാജ്യത്തിന് യഥാര്‍ഥ ഉത്സവവും ജനാധിപത്യവുമായ അന്തരീക്ഷം നല്‍കാന്‍ തിരഞ്ഞെടുപ്പ് കമിഷന്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമിഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു.

LS Polls | ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കുന്നത് 7 ഘട്ടങ്ങളിലായി; ഒരുക്കങ്ങൾ അറിയാം

ആകെ 96.8 കോടി വോടര്‍മാരാണുള്ളത്. ഇതില്‍ 49.7 കോടി പുരുഷന്മാരും 47.1 കോടി സ്ത്രീകളും 48,000 ട്രാന്‍സ്‌ജെന്‍ഡറുകളും ഉള്‍പ്പെടുന്നു. 1.8 കോടി കന്നി വോടര്‍മാരും 20-29 വയസ്സിനിടയിലുള്ള 19.47 കോടി വോടര്‍മാരും ഉണ്ട്. 12 സംസ്ഥാനങ്ങളില്‍ പുരുഷ വോടര്‍മാരേക്കാള്‍ സ്ത്രീ വോടര്‍മാരാണ് കൂടുതല്‍. 85 വയസ്സിനു മുകളില്‍ പ്രായമുള്ള 82 ലക്ഷം വോടര്‍മാരും നൂറു വയസ്സിനു മുകളിലുള്ള 2.18 ലക്ഷം വോടര്‍മാരുമുണ്ട്.

10.5 ലക്ഷം പോളിങ് സ്റ്റേഷനുകളും 1.5 കോടി പോളിങ് ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരും 55 ലക്ഷം ഇവിഎമ്മുകളും 4 ലക്ഷം വാഹനങ്ങളുമുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ പറഞ്ഞു. 85 വയസ്സിന് മുകളിലുള്ളവര്‍ക്കും ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ക്കും വീട്ടിലിരുന്ന് വോട്ടു ചെയ്യാനുള്ള സൗകര്യമൊരുക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അറിയിച്ചു.

40 ശതമാനത്തിലേറെ ശാരീരിക വെല്ലുവിളി ഉള്ളവര്‍ക്കും വീടുകളില്‍ വോട് ചെയ്യാന്‍ സൗകര്യമൊരുക്കും. കെ വൈ സി ആപിലൂടെ സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ കേസുകളുടെ അടക്കം വിവരങ്ങള്‍ അറിയാം. വിദ്വേഷ പ്രസംഗം പാടില്ല. സാമൂഹിക മാധ്യമങ്ങള്‍ നിരീക്ഷിക്കും. ഓണ്‍ലൈന്‍ പണമിടപാടുകള്‍ നിരീക്ഷിക്കും. അതിര്‍ത്തികളില്‍ ഡ്രോണ്‍ നിരീക്ഷണം ഏര്‍പ്പെടുത്തും.

ജാതിയുടെയോ മതത്തിന്റെയോ പേരില്‍ വോട് തേടരുത്. ജില്ലകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും. പോളിങ് ബൂത്തുകളില്‍ കുടിവെള്ളം, ശൗചാലയം, വീല്‍ ചെയര്‍ സൗകര്യങ്ങള്‍ ഉറപ്പാക്കും. വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധന. പ്രശ്‌ന ബാധിത, പ്രശ്‌ന സാധ്യതാ ബൂത്തുകളില്‍ വെബ് കാസ്റ്റിങ് സൗകര്യം ഏര്‍പ്പെടുത്തും. അക്രമങ്ങള്‍ തടയാന്‍ കേന്ദ്ര സേനയെ വിന്യസിക്കും എന്നിങ്ങനെയാണ് കമിഷണര്‍ അറിയിച്ചത്.

രണ്ടാം ഘട്ടത്തിലാണ് കേരളത്തില്‍ തിരഞ്ഞെടുപ്പ് നടക്കുക.

കേരളത്തിലെ തിരഞ്ഞെടുപ്പ്: തിരഞ്ഞെടുപ്പ് വിജ്ഞാപനം - മാര്‍ച് 28, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കല്‍ - ഏപ്രില്‍ 4, നാമനിര്‍ദേശ പത്രിക പരിശോധന - ഏപ്രില്‍ 5, നാമനിര്‍ദേശ പത്രിക പിന്‍വലിക്കല്‍ - ഏപ്രില്‍ 8, വോട്ടെടുപ്പ് - ഏപ്രില്‍ 26 (വെള്ളിയാഴ്ച) വോടെണ്ണല്‍ - ജൂണ്‍ 4 (ചൊവ്വാഴ്ച) തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകല്‍ -ജൂണ്‍ 6

ലോക് സഭാ തിരഞ്ഞെടുപ്പിനൊപ്പം നാല് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പും നടക്കും

ഒഡീഷയില്‍ നാല് ഘട്ടങ്ങളിലായാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 13, മെയ് 20, മെയ് 25, ജൂണ്‍ 1 തീയതികളിലാണ് ഇവിടെ വോടെടുപ്പ്.

അരുണാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം 2024 മാര്‍ച് 20-ന് പുറത്തിറങ്ങും, വോടെടുപ്പ് 2024 ഏപ്രില്‍ 19-ന് നടക്കും. സംസ്ഥാനത്തെ 60 നിയമസഭാ സീറ്റുകളിലേക്കാണ് ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുന്നത്.

സിക്കിം നിയമസഭയിലേക്കുള്ള 32 സീറ്റുകളിലേക്കും ഒറ്റഘട്ടമായി വോടെടുപ്പ് നടക്കും. വിജ്ഞാപനം മാര്‍ച് 20നും വോട്ടെടുപ്പ് ഏപ്രില്‍ 19നും ആയിരിക്കും.

ആന്ധ്രാപ്രദേശിലെ 175 സീറ്റുകളിലേക്കും തിരഞ്ഞെടുപ്പ് വിജ്ഞാപനം ഏപ്രില്‍ 18-ന് പുറപ്പെടുവിക്കുകയും മെയ് 13-ന് വോട്ടെടുപ്പ് നടക്കുകയും ചെയ്യും.

ഇതിന് പുറമെ വിവിധ സംസ്ഥാനങ്ങളിലെ 26 നിയമസഭാ സീറ്റുകളിലേക്കും ഉപതെരഞ്ഞെടുപ്പ് നടക്കും.

തിരഞ്ഞെടുപ്പ് തീയതി ഘട്ടം തിരിച്ച്

ആദ്യഘട്ടം

21 സംസ്ഥാനങ്ങളിലെ 102 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്

* മാര്‍ച് 20ന് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കും.

*ഏപ്രില്‍ 19ന് വോട്ടെടുപ്പ് നടക്കും.

*അരുണാചല്‍ പ്രദേശ്, അസം, ബിഹാര്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, രാജസ്ഥാന്‍, സിക്കിം, തമിഴ്നാട്, ത്രിപുര, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍, ആന്‍ഡമാന്‍ നിക്കോബാര്‍, ജമ്മു കശ്മീര്‍, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളില്‍ നിന്നായി 102 സീറ്റുകളിലേക്ക് വോടെടുപ്പ് നടക്കും

രണ്ടാം ഘട്ടം


13 സംസ്ഥാനങ്ങളിലെ 89 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്

* മാര്‍ച് 28ന് വിജ്ഞാപനം പുറപ്പെടുവിക്കും.

*ഏപ്രില്‍ 26ന് വോടെടുപ്പ് നടക്കും.

* അസം, ബിഹാര്‍, ഛത്തീസ്ഗഡ്, കര്‍ണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂര്‍, രാജസ്ഥാന്‍, ത്രിപുര, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലെ 89 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്.

മൂന്നാം ഘട്ടം

12 സംസ്ഥാനങ്ങളിലെ 94 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്

* ഏപ്രില്‍ 12ന് വിജ്ഞാപനം പുറപ്പെടുവിക്കും.

* മെയ് 07 ന് വോട്ടെടുപ്പ് നടക്കും.

* അസം, ബിഹാര്‍, ഛത്തീസ്ഗഡ്, ഗോവ, ഗുജറാത്ത്, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ദാദ്ര നഗര്‍ ഹവേലി, ദാമന്‍ ദിയു എന്നിവിടങ്ങളിലെ 94 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്.

നാലാം ഘട്ടം

10 സംസ്ഥാനങ്ങളിലെ 96 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്

* ഏപ്രില്‍ 18ന് വിജ്ഞാപനം പുറപ്പെടുവിക്കും.

* മെയ് 13ന് വോട്ടെടുപ്പ് നടക്കും.

* ആന്ധ്രാപ്രദേശ്, ബീഹാര്‍, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, തെലങ്കാന, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലെ 96 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്.

അഞ്ചാം ഘട്ടം

8 സംസ്ഥാനങ്ങളിലെ 49 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്

* ഏപ്രില്‍ 26ന് വിജ്ഞാപനം പുറപ്പെടുവിക്കും.

* മെയ് 20ന് വോട്ടെടുപ്പ് നടക്കും.

* ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഒഡീഷ, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലെ 49 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്.

ആറാം ഘട്ടം

7 സംസ്ഥാനങ്ങളിലെ 57 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്

* ഏപ്രില്‍ 29ന് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കും.

* മെയ് 25ന് വോട്ടെടുപ്പ് നടക്കും.

* ബീഹാര്‍, ഹരിയാന, ജാര്‍ഖണ്ഡ്, ഒഡീഷ, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ഡല്‍ഹി എന്നിവിടങ്ങളിലെ 57 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്.

ഏഴാം ഘട്ടം

8 സംസ്ഥാനങ്ങളിലെ 57 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്

* മെയ് 07 ന് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കും.

* ജൂണ്‍ 01ന് വോട്ടെടുപ്പ് നടക്കും.

* ബീഹാര്‍, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, ഒഡീഷ, പഞ്ചാബ്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ചണ്ഡീഗഡ് എന്നിവിടങ്ങളിലെ 57 സീറ്റുകളിലേക്കാണ് വോടെടുപ്പ്.

Keywords: Lok Sabha Election Details, New Delhi, News, Lok Sabha Election, Assembly Election, Result, Announced, Preparations, Press Meet, National News.







Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia